പിടിമുറുക്കി സുരേന്ദ്രന്‍; കണ്ണൂര്‍ കാസര്‍കോട് ജില്ലകള്‍ സുരേന്ദ്രന്‍ പക്ഷത്തിന്;എറണാകുളം,കോട്ടയം ജില്ലകളില്‍ അധ്യക്ഷന്‍മാരായില്ല!

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതല ഏറ്റതിന് പിന്നാലെ കണ്ണൂര്‍,കാസര്‍ഗോഡ്‌ ജില്ലകളിലെ അധ്യക്ഷന്‍ മാരെ പ്രഖ്യാപിച്ചു.കണ്ണൂരില്‍ എന്‍ ഹരിദാസുംകാസര്‍കോട്‌ കെ ശ്രീകാന്തുമാണ് ജില്ലാ അധ്യക്ഷന്‍മാര്‍.

Updated: Feb 23, 2020, 06:04 PM IST
പിടിമുറുക്കി സുരേന്ദ്രന്‍; കണ്ണൂര്‍ കാസര്‍കോട് ജില്ലകള്‍ സുരേന്ദ്രന്‍ പക്ഷത്തിന്;എറണാകുളം,കോട്ടയം ജില്ലകളില്‍ അധ്യക്ഷന്‍മാരായില്ല!

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതല ഏറ്റതിന് പിന്നാലെ കണ്ണൂര്‍,കാസര്‍ഗോഡ്‌ ജില്ലകളിലെ അധ്യക്ഷന്‍ മാരെ പ്രഖ്യാപിച്ചു.കണ്ണൂരില്‍ എന്‍ ഹരിദാസുംകാസര്‍കോട്‌ കെ ശ്രീകാന്തുമാണ് ജില്ലാ അധ്യക്ഷന്‍മാര്‍.

നേരത്തെ സംഘടനയ്ക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് നാല് ജില്ലകളില്‍ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചിരുന്നില്ല.എന്നാല്‍ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇവര്‍ രണ്ടുപേരും പാര്‍ട്ടിയില്‍ കെ സുരേന്ദ്രന്‍ പക്ഷക്കരായാണ് അറിയപ്പെടുന്നത്.

അതേസമയം എറണാകുളം,കോട്ടയം ജില്ലകളില്‍ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതിന് കെ.സുരേന്ദ്രന് കഴിഞ്ഞിട്ടില്ല.ഇവിടെ സുരേന്ദ്രന്‍ പക്ഷവും,കൃഷ്ണദാസ് പക്ഷവും ആര്‍എസ്എസും ചേരി തിരിഞ്ഞ് നില്‍ക്കുകയാണ്,ഇതില്‍ ഏതെങ്കിലും ഒരു ജില്ലയില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള നേതാക്കള്‍ അധ്യക്ഷപദവിയില്‍ എത്തണമെന്ന നിലപാടിലാണ് സുരേന്ദ്രന്‍ പക്ഷം.എന്നാല്‍ ചിലരെ ഒഴിവാക്കണം എന്ന ലക്ഷ്യം വെച്ച് കേന്ദ്ര മന്ത്രി വി മുരളീധരനോട് അടുപ്പം പുലര്‍ത്തുന്നവര്‍ ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ട് വെയ്ക്കുകയാണെന്ന നിലപാടാണ് കൃഷ്ണദാസ് പക്ഷത്തിന്,അതേസമയം നേരത്തെ തര്‍ക്കത്തെ തുടര്‍ന്ന് പ്രസിഡന്റ്‌ മാരെ പ്രഖ്യപിക്കാത്ത നിയോജക മണ്ഡലം അധ്യക്ഷന്മാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപിക്ക് എംഎല്‍എ യുള്ള നേമം മണ്ഡലത്തില്‍ ആര്‍എസ്എസ് പിന്തുണയുള്ള സജി പാപനംകോട് പ്രസിഡന്റായി,മുന്‍ ജില്ലാ ജെനെറല്‍ സെക്രട്ടറിയായ സജി പാപനംകോട് മുന്‍ ജില്ലാധ്യക്ഷനായ സുരേഷിന്‍റെ പിന്തുണയോടെയാണ് മണ്ഡലം പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിച്ചത്.ഇവിടെ എംഎല്‍എ ഒ.രാജഗോപാല്‍ യുവമോര്‍ച്ച നേതാവ് എസ് നിഷാന്തിനെയാണ് മണ്ഡലം പ്രസിഡന്റ്‌ സ്ഥാനത്തേക്ക് പിന്തുണച്ചത്.എന്നാല്‍ കെ സുരേന്ദ്രന്‍ സജിയ്ക്ക് അനികൂല നിലപാട് എടുക്കുകയായിരുന്നു.മുന്‍ ജില്ലാ പ്രസിഡന്റ്‌ സുരേഷ് കെ സുരേന്ദ്രന്‍ സംസ്ഥാന  അധ്യക്ഷന്‍ ആയതോടെ അദ്ദേഹത്തോട് അടുപ്പം പുലര്‍ത്തുന്ന നിലപാടിലേക്ക് മാറിയെന്നാണ് വിവരം. 

കേന്ദ്രമന്ത്രി വി മുരളീധരന്റെ തട്ടകമായ കഴക്കൂട്ടത്ത് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍എസ് രാജീവിനെ അധ്യക്ഷനായി പ്രഖ്യാപിക്കുകയും ചെയ്തു.വി മുരളീധരനോടും കെ സുരേന്ദ്രനോടും അടുപ്പം പുലര്‍ത്തുന്ന നേതാവാണ്‌ രാജീവ്.തിരുവനന്തപുരം സെന്‍ട്രലില്‍ എസ്കെപി രമേഷാണ് അധ്യക്ഷന്‍.പതിമൂന്ന് മണ്ഡലങ്ങളിലെ അധ്യക്ഷന്‍മാരെയാണ് പ്രഖ്യാപിച്ചത്.കോട്ടയം എറണാകുളം ജില്ലകളില്‍ അധ്യക്ഷന്മാരെ ഉടനെ തന്നെ പ്രഖ്യപിക്കുന്നതിനാണ് സുരേന്ദ്രന്‍റെ ശ്രമം.അധ്യക്ഷസ്ഥാനം ഏറ്റെടുത്ത സുരേന്ദ്രന്‍ സംസ്ഥാന ഭാരവാഹികളെയും മോര്‍ച്ചകളുടെ അധ്യക്ഷന്‍ മാരെയും കണ്ടെത്തുന്നതുനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.