''ടീം സുരേന്ദ്രന്‍'' ചര്‍ച്ചകള്‍ ഡല്‍ഹിയില്‍;ബിജെപി സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും

ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള നീക്കം തുടങ്ങിയതായാണ് വിവരം,പ്രാഥമിക ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തിയ കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ യുമായും സംഘടനാ ചുമതലയുള്ള ഒര്‍ഗനയിസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ്‌ എന്നിവരുമായി ചര്‍ച്ച നടത്തും.

Last Updated : Mar 3, 2020, 07:46 AM IST
''ടീം സുരേന്ദ്രന്‍'' ചര്‍ച്ചകള്‍ ഡല്‍ഹിയില്‍;ബിജെപി സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടായേക്കും

ന്യൂഡെല്‍ഹി:ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹികളെ കണ്ടെത്തുന്നതിനുള്ള നീക്കം തുടങ്ങിയതായാണ് വിവരം,പ്രാഥമിക ചര്‍ച്ചകള്‍ കേരളത്തില്‍ നടത്തിയ കെ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ യുമായും സംഘടനാ ചുമതലയുള്ള ഒര്‍ഗനയിസിംഗ് സെക്രട്ടറി ബിഎല്‍ സന്തോഷ്‌ എന്നിവരുമായി ചര്‍ച്ച നടത്തും.

പ്രധാനമായും സംസ്ഥാന ജെനറല്‍ സെക്രട്ടറി മാരുടെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതയാണ് വിവരം.അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ സുരേന്ദ്രന്‍ നടത്തുന്ന ചര്‍ച്ചകള്‍ ഏറെ പ്രാധാന്യം ഉള്ളതാണ്.ഭാരവാഹികളെ സംബന്ധിച്ച് അധികം തര്‍ക്കത്തിന് ഇടനല്‍കാതെ പ്രഖ്യാപനം നടത്തണം എന്നാണ് സുരേന്ദ്രന്‍റെ താല്‍പ്പര്യം.എന്നാല്‍ പാര്‍ട്ടിയില്‍ കെ സുരേന്ദ്രനെക്കാള്‍ സീനിയറായ നേതാക്കള്‍ സുരേന്ദ്രന്‍ അദ്ധ്യക്ഷനായത്തോടെ വീണ്ടും  ജെനെറല്‍ സെക്രട്ടറിമാര്‍ ആകുന്നതിന് തയ്യാറാകുമോ എന്നതാണ് കാത്തിരുന്നു കാണേണ്ട കാര്യം.ഇക്കാര്യത്തില്‍ ആര്‍എസ്എസ് അവരുടെ നിലപാടി ബിജെപി നേതാക്കളെ അറിയിച്ചതായാണ് വിവരം,

സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതല ഏറ്റതിന് പിന്നാലെ നടത്തിയ ജില്ലാ അധ്യക്ഷന്മാരുടെ നിയമനം പാര്‍ട്ടിയില്‍ ചില പ്രശ്നങ്ങള്‍ക്ക് കാരണമായി കാസര്‍കോട്‌ ജില്ലാ അധ്യക്ഷനായി കെ ശ്രീകാന്തിനെ നിശ്ചയിച്ചതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന്‍ പ്രഖ്യാപിച്ച് രംഗത്ത് വരുകയും ചെയ്തു.അതുകൊണ്ട് തന്നെ കരുതലോടെയാണ് കെ സുരേന്ദ്രന്‍ സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ മുന്നോട്ട് പോകുന്നത്. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തുകയും സംസ്ഥാനത്തെ നേതാക്കളെ വിശ്വാസത്തില്‍ എടുത്ത് കൊണ്ടും ആര്‍എസ്എസിനെ പിണക്കാതെയും ഭാരവാഹികളെ പ്രഖ്യാപിക്കണം എന്നതാണ് സുരേന്ദ്രന്‍റെ മുന്നിലെ വെല്ലുവിളി.

നിലവില്‍ ജെനെറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്  പുതുമുഖങ്ങള്‍ കടന്ന് വരുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നതിന് കഴിയില്ല,യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പ് വരുത്തും എന്ന് സുരേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.എന്തായാലും ഡല്‍ഹി ചര്‍ച്ചകളില്‍ ടീം സുരേന്ദ്രനെ സംബന്ധിച്ച് ഏകദേശ ധാരണയായേക്കും.

Trending News