കോണ്‍ഗ്രസിന്‍റെ യുവ നേതാക്കളെ ആര് കേള്‍ക്കാനെന്ന് കെ സുരേന്ദ്രന്‍!

കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 

Last Updated : Apr 12, 2020, 03:56 PM IST
കോണ്‍ഗ്രസിന്‍റെ യുവ നേതാക്കളെ ആര്  കേള്‍ക്കാനെന്ന്  കെ സുരേന്ദ്രന്‍!

തിരുവനന്തപുരം:കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കോണ്‍ഗ്രെസ് നേതാക്കള്‍ സുരേന്ദ്രനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നു.ടി.സിദ്ദീഖ്,ചാമക്കാല ജ്യോതികുമാര്‍,പിസി വിഷ്ണുനാഥ്‌,യൂത്ത് കോണ്‍ഗ്രെസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എന്നിവര്‍ രംഗത്ത് വന്നത്.
സര്‍ക്കാരിനെ ചെറുതായി വിമര്‍ശിക്കുന്നുണ്ട്.സുരേന്ദ്രന്‍ ക്ഷമിക്കണം എന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്.പ്രതിപക്ഷം സര്‍ക്കാരിനെ അനാവശ്യമായി 
വിമര്‍ശിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍,അല്ല ഇവര്‍ എപ്പോഴാണ് ഭരണപക്ഷമായത്,എന്നാണ് പിസി വിഷ്ണുനാഥിന്‍റെ ചോദ്യം.
സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്ന സുരേന്ദ്രന്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞിട്ടുണ്ട്,ഇത്രയും കാലം സജീവമായിരുന്ന അന്തര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുന്നു,
ഇതാണ് ടി സിദ്ദീഖിന്‍റെ വിമര്‍ശനം.എന്നാല്‍ ഈ യുവനേതാക്കളുടെ ട്രോളുകളോട് പ്രതികരിക്കുന്നില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയോ കെപിസിസി
അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോ പ്രതികരിക്കട്ടെ എന്ന നിലപാടാണ് കെ സുരേന്ദ്രന്‍ സ്വീകരിച്ചത്.കോണ്‍ഗ്രസ്‌ യുവനെതാക്കളുടെ ട്രോളുകള്‍ ആര് ശ്രദ്ധിക്കാനാണെന്ന് 
കെ സുരേന്ദ്രന്‍ പരിഹസിക്കുകയും ചെയ്തു.

വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുന്നവരായി പ്രതിപക്ഷം മാറുന്നു.സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശെരിയല്ല തുടങ്ങിയ കെ സുരേന്ദ്രന്‍റെ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രെസ് നേതാക്കളെ പ്രതിരോധത്തില്‍ 
ആക്കിയിരിക്കുകയാണെന്ന് യുവ നേതാക്കളുടെ പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.അതേസമയം ബിജെപി അധ്യക്ഷന്‍ ഈ യുവ നേതാക്കളുടെ വിമര്‍ശനങ്ങളെയൊക്കെഅവഗണിച്ചുകൊണ്ട് ചെന്നിത്തലയോ മുല്ലപ്പള്ളിയോ രംഗത്ത് വരട്ടെ എന്ന് വെല്ലുവിളിക്കുകയുമാണ്.

Trending News