സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രപദ്ധതികള്‍ ആയുധമാക്കാന്‍ ബിജെപി!

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ഇടത് മുന്നണി സര്‍ക്കാരിനെതിരെ വന്‍ പ്രചാരണ പദ്ധതികള്‍ക്കാണ് ബിജെപി രൂപം നല്‍കുന്നത്.

Last Updated : Jun 17, 2020, 04:37 PM IST
സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രപദ്ധതികള്‍ ആയുധമാക്കാന്‍ ബിജെപി!

തിരുവനന്തപുരം:കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ഇടത് മുന്നണി സര്‍ക്കാരിനെതിരെ വന്‍ പ്രചാരണ പദ്ധതികള്‍ക്കാണ് ബിജെപി രൂപം നല്‍കുന്നത്.

മോദിസര്‍ക്കാര്‍കൈ അയച്ച് സഹായിച്ചിരുന്നില്ലായിരുന്നെങ്കില്‍ സംസ്ഥാന ട്രഷറി അടച്ച് പൂട്ടേണ്ടി വരുമായിരുന്നുവെന്ന് ബിജെപി സംസ്ഥാന 
അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ബിജെപിയുടെ കേരള ജന സംവാദ് മഹാ വെര്‍ച്ച്വല്‍ റാലിയില്‍ പറഞ്ഞിരുന്നു.

സുരേന്ദ്രന്‍റെ ഈ വാക്കുകളില്‍ നിന്ന് തന്നെ ബിജെപിയുടെ നിലപാട് വ്യക്തമാണ്.
കൊവിഡ് പ്രതിരോധത്തില്‍ കേരളം മുന്നേറുന്നുവെങ്കില്‍ അതിന് മോദിസര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ടുമാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോവിസ് പ്രതിരോധത്തിന് കേരളത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് സഹായിച്ച സര്‍ക്കാരാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ന് കെ സുരേന്ദ്രന്‍ കൂട്ടിച്ചെര്‍ത്തു.
സംസ്ഥാനത്തിന്റെ ചിരകാല ആവശ്യമായ കടമെടുപ്പ് പരിധി 5% വര്‍ദ്ധിപ്പിച്ചകാര്യവും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
 റവന്യൂ കമ്മി മറികടക്കാന്‍ 4750 കോടി നല്‍കിയെന്നും ബിജെപി സംസ്ഥന അധ്യക്ഷന്‍ പറയുന്നു. 
കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ഫലം കാണുമ്പോള്‍ കേരളത്തിന്റെ 20000 കോടി പാക്കേജ് എങ്ങും എത്തിയിട്ടില്ല എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പോലെ കോടികളുടെ അഴിമതിയും കൊള്ളയും നടത്താന്‍ കൊറോണയുടെ മറവില്‍ പിണറായി സര്‍ക്കാര്‍  ശ്രമിക്കുകയാണ്. 

പറയുന്നത് പോലെ ചെയ്യുന്ന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നത് കൊണ്ടാണ് അപകടത്തില്‍ മരണപ്പെട്ട രണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ 
കുടുംബത്തിന്  ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷാ പദ്ധതി പ്രകാരം 50 ലക്ഷത്തിന്റെ പരിരക്ഷ നല്‍കിയത് എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.

Also Read:ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം;മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് യുവമോര്‍ച്ച നേതാക്കള്‍!

കേന്ദ്രം ജനപ്രിയ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ വിശ്വാസം നേടാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല എന്ന് സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്തുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

അതുകൊണ്ട് തന്നെ ബിജെപി അവരുടെ നയം വ്യക്തമാക്കിയിരിക്കുകയാണ്,സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചകള്‍ തുറന്ന് കാട്ടുന്നതിനോപ്പം 
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.

Trending News