കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കില്ല: കോടിയേരി ബാലകൃഷണന്‍

ഇപ്പോള്‍ ബിജെപി ഉന്നയിക്കുന്ന അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി പറഞ്ഞു.  

Last Updated : Apr 26, 2019, 03:16 PM IST
കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കില്ല: കോടിയേരി ബാലകൃഷണന്‍

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അക്കൗണ്ട്‌ തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍.  വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ബിജെപി ഉന്നയിക്കുന്ന അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി പറഞ്ഞു. സാധാരണ ഇടതു വോട്ടുകള്‍ ചിതറി പോകാറുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ലയെന്നും ഭൂരിപക്ഷ സമുദായത്തില്‍ ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചത് ഇടത് മുന്നണിയ്ക്ക് ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്‌എസ്‌ സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മാത്രമാണ് മത്സരിച്ചതെന്നും അതുകൊണ്ടുതന്നെ വയനാട്ടില്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായതെന്നും കോടിയേരി പറഞ്ഞു.   

Trending News