ബിജെപി അക്കൗണ്ട്‌ തുറക്കില്ലയെന്ന് ഉമ്മന്‍ചാണ്ടി

ശബരിമല വിഷയം യുഡിഎഫിന്‍റെ സാധ്യതയെ ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

Last Updated : Apr 21, 2019, 02:51 PM IST
ബിജെപി അക്കൗണ്ട്‌ തുറക്കില്ലയെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും ബിജെപിയ്ക്ക് കിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. അക്കൗണ്ട്‌ തുറക്കും എന്ന് ബിജെപി പറയുന്നത് നടക്കില്ലെന്നും കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ഉമ്മന്‍‌ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട്‌ തുറക്കാമെന്ന വിചാരം തെറ്റാണെന്നും ശബരിമല വിഷയം യുഡിഎഫിന്‍റെ സാധ്യതയെ ബാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബിജെപിയെ മാത്രമല്ല എല്‍ഡിഎഫിനെയും വിമര്‍ശിക്കാന്‍ ഉമ്മന്‍ ചാണ്ടി മറന്നില്ല. ഈ തിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിനുള്ള താക്കീതാകുമെന്ന കാര്യത്തില്‍ സംശയമില്ലയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തിരുവനന്തപുരത്ത് പങ്കെടുക്കാനെത്തിയ ഉമ്മന്‍‌ചാണ്ടിയാണ് എല്‍ഡിഎഫിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചത്.

Trending News