Muzhappilangad Sooraj Murder Case: ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്: സിപിഐഎം പ്രവർത്തകരായ എട്ട് പേർക്ക് ജീവപര്യന്തം

കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2025, 12:12 PM IST
  • സൂരജിനെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം പ്രവ‍ർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം
  • ജീവപര്യന്തം വിധിച്ചത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും
  • ഗൂഢാലോചനയിൽ പങ്കാളികളായ 7 മുതൽ 9 വരെയുമുള്ള 8 പ്രതികൾക്കുമാണ്
Muzhappilangad Sooraj Murder Case: ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്: സിപിഐഎം പ്രവർത്തകരായ എട്ട് പേർക്ക് ജീവപര്യന്തം

കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂjരജിനെ കൊലപ്പെടുത്തിയ കേസിൽ സിപിഐഎം പ്രവ‍ർത്തകരായ എട്ട് പ്രതികൾക്ക് ജീവപര്യന്തം വിധിച്ച്  കോടതി.  ജീവപര്യന്തം വിധിച്ചത് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 മുതൽ 6 വരെയുള്ള പ്രതികൾക്കും അതുപോലെ ഗൂഢാലോചനയിൽ പങ്കാളികളായ 7 മുതൽ 9 വരെയുമുള്ള 8 പ്രതികൾക്കാണ്.  

Add Zee News as a Preferred Source

Also Read: കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ

പതിനൊന്നാം പ്രതിക്ക് 3 വർഷം തടവ് വിധിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ ടി.പി. വധക്കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് കോടതി ജീവപര്യന്തം വിധിച്ചത്. 

ടികെ രജീഷ്, എൻവി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെവി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. സിപിഎമ്മിൽ നിന്നും ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്.  സംഭവം നടന്നത് 2005 ഓഗസ്റ്റ് ഏഴിനായിരുന്നു.  

Also Read: 57 വർഷത്തിന് ശേഷം ഷഡ്ഗ്രഹി യോഗം; മാർച്ച് 29 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും

കേസിലെ അന്വേഷണത്തിൽ അഞ്ച് പേർക്കെതിരെ കൊലപാതക കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. 

അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിച്ചത്. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പോലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News