മാലാഖമാരെന്ന് വിളിച്ചാൽ പോരാ,ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കൊടുക്കണമെന്ന് യുവമോര്‍ച്ച!

കൊറോണയ്ക്കെതിരെ പോരാടുന്ന നഴ്സുമാരുടെ ശമ്പളം എന്നത് ഇപ്പോഴും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച രംഗത്ത്.

Last Updated : Jun 15, 2020, 05:39 PM IST
മാലാഖമാരെന്ന് വിളിച്ചാൽ പോരാ,ചെയ്യുന്ന ജോലിക്ക് പ്രതിഫലവും കൊടുക്കണമെന്ന് യുവമോര്‍ച്ച!

കോഴിക്കോട്:കൊറോണയ്ക്കെതിരെ പോരാടുന്ന നഴ്സുമാരുടെ ശമ്പളം എന്നത് ഇപ്പോഴും വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച രംഗത്ത്.
യുവമോര്‍ച്ച സംസ്ഥാന ജെനറല്‍ സെക്രട്ടറി കെ ഗണേഷനാണ് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നത്.

പ്രശംസ പുഴുങ്ങി തിന്നാനാവില്ല സർക്കാരെ എന്ന് പറയുന്ന യുവമോര്‍ച്ചാ നേതാവ്,ജീവൻ പണയം വെച്ചു ചെയ്യുന്ന ജോലിക്ക് ശബളം കൊടുക്കണം എന്ന് ആവശ്യപെടുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് അടിയന്തിരമായി സംസ്ഥാനത്ത് NHM വഴി നഴ്സ്മാരുടെ നിയമന ഉത്തരവിൽ ശമ്പളമായി കൊടുത്തിരിക്കുന്നത് 13900 രൂപ. അതായത് പ്രതിദിനം 570 രൂപ.
സർക്കാർ നിശ്ചയിച്ച മിനിമം വേതനം 20000 ആണ് എന്ന കാര്യം തൊഴിലാളി വർഗ്ഗസർക്കാർ എന്ന് മേനിനടിക്കുന്നവർ സൗകര്യപൂർവ്വം മറക്കുകയാണ്.

മിനിമം വേതനം സർക്കാർ പോലും നടപ്പാക്കാതെ കൊള്ളലാഭം കൊയ്യാൻ സ്വകാര്യ ആശുപത്രികളെ സർക്കാർ സഹായിക്കുകയാണ് ഗണേഷ് ആരോപിക്കുന്നു. 

Also Read:രാജ്യത്ത് മതപരിവർത്തന നീക്കങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാൻ;രോഹിൻഗ്യൻ മുസ്ലീങ്ങളെ മതപരിവർത്തനത്തിന് ഉപയോഗിക്കുന്നെന്ന് വി.എച്ച്.പി!

നല്ല തൊഴിലാളി സ്നേഹം തന്നെ എന്ന് പറഞ്ഞ് യുവമോര്‍ച്ചാ നേതാവ് സര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്യുന്നു.
NHM വഴി ജോലി പ്രവേശനം ലഭിക്കുന്ന നഴ്സുമാർക്ക് സർക്കാർ തുല്ല്യ ശമ്പളവും വേതനവും അനുവദിക്കണം എന്നാവശ്യപ്പെട്ടു നാഷണൽ നഴ്സസ് അസോസിയേഷനുൾപ്പടെ വിവിധ നഴ്സിംഗ് സംഘടനകൾ മുഖ്യമന്ത്രിക്ക് ഇതിനോടകം നിവേദനം നൽകി കഴിഞ്ഞു. വിഷയത്തിൽ യുവമോർച്ച പരിപൂർണ്ണ പിന്തുണ നഴ്സിംഗ് സംഘടനകൾക്ക് നൽകുകയാണ്. 
മാലാഖമാർക്ക് വേണ്ടി വായ്ത്താരി പാടാൻ മാത്രമല്ല തെരുവിലിറങ്ങാനും ഞങ്ങൾ തയ്യാറാണെന്നും യുവമോര്‍ച്ചാ നേതാവ് പറയുന്നു.

 

More Stories

Trending News