Bobby Chemmanur Case: നിരന്തരം ദ്വയാർഥ പ്രയോഗം നടത്തി; ബോബി ചെമ്മണ്ണൂ‍ർ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമർപ്പിച്ചു

മറ്റ് പലർക്കുമെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്‍റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2025, 09:54 AM IST
  • നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
  • എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
Bobby Chemmanur Case: നിരന്തരം ദ്വയാർഥ പ്രയോഗം നടത്തി; ബോബി ചെമ്മണ്ണൂ‍ർ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഇത് കൂടാതെ സോഷ്യൽ മീഡിയയിലൂടെ മറ്റ് പലർക്കുമെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപത്തിന്‍റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈം​ഗിക അധിക്ഷേപത്തിനും കൂടാതെ പിന്തുടർന്ന് ശല്യം ചെയ്തുവെന്ന വകുപ്പും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ബോബി ചെമ്മണ്ണൂരിനെതിരെ നടി നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. 

Trending News