close

News WrapGet Handpicked Stories from our editors directly to your mailbox

കൊച്ചി നഗരത്തിലെ ഓടയില്‍ യുവതിയുടെ അഴുകിയ മൃതദേഹം

ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Updated: Aug 9, 2018, 04:22 PM IST
കൊച്ചി നഗരത്തിലെ ഓടയില്‍ യുവതിയുടെ അഴുകിയ മൃതദേഹം
Representational Image

കൊച്ചി: എറണാകുളം ബാനര്‍ജി റോഡില്‍ കണ്ണംകുന്നം ആശ്രമത്തിന് സമീപത്തെ ഓടയില്‍ യുവതിയുടെ അഴുകിയ മൃതദേഹം.

ആലപ്പുഴ കലവൂര്‍ സ്വദേശി ഷൈലജയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പ്രദേശത്ത് മാസങ്ങളായി ഓടയുടെ സ്ലാബ് തകര്‍ന്ന നിലയിലായിരുന്നു. ഈ സ്ലാബുകള്‍ക്ക് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.

വര്‍ഷങ്ങളായി സ്ഥലത്ത് അലഞ്ഞുതിരിഞ്ഞു നടന്നയാളാണ് മരിച്ച സ്ത്രീയെന്ന് പൊലീസ് വ്യക്തമാക്കി.

സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതില്‍ നിന്നും സ്ലാബ് തകര്‍ന്ന ഓടയില്‍ കാല്‍ വഴുതിവീണാണ് മരിച്ചതെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

സെന്‍ട്രല്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച് അന്വേഷണം തുടരുകയാണ്.