തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന 7 വയസ്സുകാരി നിയ ഫൈസലിന്റെ മരണത്തിൽ പ്രതികരിച്ച് മാതാവ് ഹബീറ.
Also Read: പേവിഷ ബാധയേറ്റ് വീണ്ടും മരണം; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന 7 വയസുകാരി മരിച്ചു
വീടിനു സമീപം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇവിടെ മാലിന്യം തള്ളുന്നത് പതിവ് കാഴ്ച്ചയാണെന്നും. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ലെന്നും എല്ലാവരും കൂടി എന്റെ കുഞ്ഞിനെ കടിച്ചു കീറി കൊന്നെന്നും പ്രതികരിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഹബീറ ഇങ്ങനെ പ്രതികരിച്ചത്.
Also Read: വ്യാഴം മിഥുന രാശിയിലേക്ക്; മെയ് 14 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ!
ഇതിനിടയിൽ നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ലെന്നും പൊതുദർശനവും ഉണ്ടാകില്ലെന്നും കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഖബറടക്കം ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിൽ നടത്തും. ഇന്ന് പുലർച്ചെയാണ് പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന നിയ ഫൈസൽ മരിച്ചത്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ്. വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.









