Body Parts Missing Case: ശരീരഭാ​ഗങ്ങൾ നഷ്ടമായ സംഭവം; ആക്രിക്കാരൻ കസ്റ്റഡിയിൽ, മെഡിക്കൽ കോളജിലെ ജീവനക്കാരന് സസ്പെൻഷൻ

പരിശോധനക്ക് സൂക്ഷിച്ചിരുന്ന ശരീരഭാ​ഗങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ആക്രിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോഷണശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 15, 2025, 09:07 PM IST
  • സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.
  • ഹൗസ് കീപ്പിങ് വിഭാ​ഗത്തിലെ ജീവനക്കാരനായ അജയകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
Body Parts Missing Case: ശരീരഭാ​ഗങ്ങൾ നഷ്ടമായ സംഭവം; ആക്രിക്കാരൻ കസ്റ്റഡിയിൽ, മെഡിക്കൽ കോളജിലെ ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാത്തോളജി ലാബിൽ പരിശോധനക്ക് സൂക്ഷിച്ചിരുന്ന ശരീരഭാ​ഗങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ആക്രിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവയവങ്ങൾ എടുത്ത ഇതര സംസ്ഥാന തൊഴിലാളിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പൊലീസ് മോഷണശ്രമത്തിന് കേസെടുത്തു. 

Add Zee News as a Preferred Source

അതേസമയം സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ഹൗസ് കീപ്പിങ് വിഭാ​ഗത്തിലെ ജീവനക്കാരനായ അജയകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. 

Also Read: Thiruvananthapuram Medical College Hospital: 'മോഷ്ടിച്ചതല്ല, ആക്രിയാണെന്ന് കരുതി എടുത്തത്'; ശരീരഭാ​ഗങ്ങൾ നഷ്ടമായതിൽ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ച

 

പാത്തോളജി ലാബിൽ പരിശോധനക്കായി സൂക്ഷിച്ചിരുന്ന ശരീരഭാഗങ്ങൾ ആക്രിയാണെന്ന് കരുതി എടുത്തതാണെന്നായിരുന്നു ആക്രിക്കാരന്റെ മൊഴി. 17 സാമ്പിളുകളാണ് നഷ്ടമായത്. നഷ്ടമായ സാമ്പിളുകൾ കേടുകൾ ഒന്നും കൂടാതെ തിരികെ ലഭിച്ചു. തുടർ പരിശോധനയ്ക്ക് തടസമില്ലെന്ന് പാത്തോളജി വിഭാഗം HOD ഡോ.ലൈല രാജി വ്യക്തമാക്കി. സംഭവത്തിൽ മെഡിക്കൽ കോളേജിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News