ഇടുക്കി: ജില്ലയിൽ വിവിധ ഇടങ്ങളിൽ ബോംബ് ഭീഷണി. കളക്ടർ ഓഫിസ്, മുട്ടം കോടതി, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ജാഗ്രത പുലർത്താൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. ഭീഷണി സന്ദേശം ലഭിച്ച ഇടങ്ങളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തും. സമീർ കുശ്ബ എന്ന പേരിലാണ് സന്ദേശം ലഭിച്ചത്.
അടുത്ത കാലത്തായി ഇടുക്കിയിലെ വിവിധ ഭാഗങ്ങളിൽ ബോംബ് ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ട്. ജനുവരി 8ന് തൊടുപുഴ മുട്ടത്തുള്ള ഇടുക്കി ജില്ലാ കോടതിയിൽ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. മൂന്ന് ആർ.ഡി.എക്സ് ഐ.ഇ.ഡികൾ (IED) സ്ഥാപിച്ചുവെന്നായിരുന്നു സന്ദേശം. 'തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ' (TNO) എന്ന സംഘടനയുടെ പേരിലാണ് സന്ദേശം എത്തിയത്. എന്നാൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തിയ വിശദമായ പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
2025 ഒക്ടോബറിൽ മുല്ലപ്പെരിയാർ ഡാം തകർക്കുമെന്ന് ഇമെയിൽ വഴി ഭീഷണി ലഭിച്ചിരുന്നു. : തൃശൂർ കളക്ടറേറ്റിലും ഇടുക്കി ജില്ലാ പോലീസ് ഓഫീസിലും സന്ദേശം ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









