Bomb Threat: പാലക്കാടും തൃശ്ശൂരും ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി

Bomb Threat: തമിഴ്നാട് പ്രതിപക്ഷ നേതാവായ എടപ്പാടി പളനി സ്വാമിയെ വകവരുത്താൻ ആർഡിഒ ഓഫിസിൽ ആർഡിഎക്സ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി

Written by - Zee Malayalam News Desk | Last Updated : Apr 16, 2025, 03:10 PM IST
  • റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്നാണ് മെയിൽ വന്നത്
  • ഇന്ന് രാവിലെ 10:20നാണ് പാലക്കാട് ആർഡിഒ ഓഫീസിലെ മെയിലിലേക്ക് ബോംബ് ഭീഷണി ലഭിച്ചത്.
Bomb Threat: പാലക്കാടും തൃശ്ശൂരും ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്കാണ് ബോംബ് ഭീഷണി. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാൻ വേണ്ടി ബോംബ് സ്ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10:20നാണ് പാലക്കാട് ആർഡിഒ ഓഫീസിലെ മെയിലിലേക്ക് ബോംബ് ഭീഷണി ലഭിച്ചത്. 

Add Zee News as a Preferred Source

തൃശൂർ അയ്യന്തോളിലെ ആർഡിഒ ഓഫിസ് ബോംബിട്ട് തകർക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പുലർച്ചെ നാലരയോടെയാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ പാലക്കാട് ആർഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടിടത്തും ആർഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്ക്വോഡും പൊലീസും ആർഡിഒ ഓഫീസുകളിൽ പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് സ്ഫോടനം നടക്കും എന്നായിരുന്നു ഇ-മെയിൽ സന്ദേശം. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News