തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബാങ്കിന് ബോംബ് ഭീഷണി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിഴിഞ്ഞം മുക്കോല ശാഖയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ബാങ്ക് തകര്‍ക്കുമെന്ന് കാട്ടി രാവിലെ ഏഴു മണിക്കാണ് ഇ-മെയില്‍ സന്ദേശം ലഭിക്കുന്നത്. പത്തു മണിയോടെ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു ഭീഷണി. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.
എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, ഭീഷണി സന്ദേശത്തില്‍ എല്‍ടിടിഇ പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ്സി ഷിപ്പിങ് കമ്പനിയുടെ ഓഫിസിലും പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഇമെയില്‍ സന്ദേശം ലഭിച്ച വിലാസത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









