എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ്‌ കോടിയേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയുടെ വാദം.  

Last Updated : Sep 4, 2019, 09:22 AM IST
എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ്‌ കോടിയേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

മുംബൈ: പീഡനക്കെസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ബിനോയ്‌ കോടിയേരി നല്‍കിയ ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും.

വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ബിനോയുടെ വാദം.

കഴിഞ്ഞമാസം 29 ന് ബിനോയ് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. 

എന്നാല്‍ പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നാണ് രജിസ്ട്രാര്‍ വ്യക്തമാക്കിയത്.  ഫോറന്‍സിക് ലാബില്‍ നിന്നും പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ലയെന്ന്‍ ഓഷിവാര പൊലീസും അറിയിച്ചിട്ടുണ്ട്.  

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. 

അത് തെളിയിക്കുന്ന ഒരുപാട് തെളിവുകളും യുവതി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.  മാത്രമല്ല കേസില്‍ നിന്നും പിന്‍മാറണമെന്നും തന്‍റെ പേര് പറയരുതെന്നും ബിനോയ്‌ പറയുന്ന ഓഡിയോ ക്ലിപ്പും യുവതി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Trending News