Vote Chori: വോട്ട് കൊള്ള ആരോപണം; 'അവർ എന്നെ ഇന്ത്യക്കാരിയാക്കി' പ്രതികരണവുമായി ബ്രസീലിയൻ മോഡൽ

കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്.   തൻ്റെ പഴയ ചിത്രമാണ് വോട്ട് കൊള്ളക്ക് ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ.

Written by - Arathi N Aji | Last Updated : Nov 6, 2025, 05:15 PM IST
  • ഇതെന്ത് ഭ്രാന്താണെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോയിൽ ലാരിസ്സ ചോദിക്കുന്നുണ്ട്.
  • ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ആരോപിച്ചിരുന്നു.
Vote Chori: വോട്ട് കൊള്ള ആരോപണം; 'അവർ എന്നെ ഇന്ത്യക്കാരിയാക്കി' പ്രതികരണവുമായി ബ്രസീലിയൻ മോഡൽ

ഡൽഹി: രാഹുൽഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ പ്രതികരണവുമായ് ബ്രസീലിയൻ മോഡൽ ലാരിസ. തൻ്റെ പഴയ ചിത്രമാണ് വോട്ട് കൊള്ളക്ക് ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ സന്ദേശവുമായി ലാരിസ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചു. കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയൻ മോഡലിന്‍റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്സിൽ പങ്കുവെച്ചത്. വോട്ടർ പട്ടികയിൽ തന്റെ ചിത്രം വന്നത് അവിശ്വസനീയമാണെന്നും, തൻ്റെ ഫോട്ടോ തട്ടിപ്പിനായി ഉപയോഗിച്ചത്  കണ്ട് എല്ലാ ചിരിക്കുകയാണെന്നും അവർ പങ്കുവെച്ചു. ഇതെന്ത് ഭ്രാന്താണെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോയിൽ ലാരിസ്സ ചോദിക്കുന്നുണ്ട്. ഏറെ പേർ തന്‍റെ അഭിമുഖത്തിനായി ഇന്ത്യയിൽ നിന്നും ബന്ധപ്പെടുന്നുണ്ടെന്നും ലാരിസ്സ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലടക്കം ലക്ഷകണക്കിനുപേര്‍ ഫോളോവേഴ്സുള്ള ബ്രസിലീയൻ മോഡലാണ് ലാരിസ്സ.

Add Zee News as a Preferred Source

ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ വൻ അട്ടിമറി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ആരോപിച്ചിരുന്നു. ബ്രസീലിയൻ മോഡലിൻ്റെ ചിത്രം ഉപയോഗിച്ച് പല പേരുകളിൽ വോട്ട് ചെയ്തതായി ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതെ തുടർന്ന്, ആരോപണത്തിനെതിരെ പ്രതികരിക്കുന്ന ദൃശ്യം സമൂഹ മാധ്യമത്തിൽ  കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പങ്കുവെക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News