Break the Chain: പൊട്ടിക്കേണ്ടത് രോഗവ്യാപനത്തിന്‍റെ ചങ്ങലക്കണ്ണികളെന്ന് മുഖ്യമന്ത്രി

  കോവിഡ്  തടുക്കാന്‍  കേരളം തുടക്കം മുതല്‍ സ്വീകരിച്ച മന്ത്രമാണ്‌ Break the Chain...!! 

Last Updated : Jun 23, 2020, 08:25 PM IST
Break the Chain: പൊട്ടിക്കേണ്ടത് രോഗവ്യാപനത്തിന്‍റെ  ചങ്ങലക്കണ്ണികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  കോവിഡ്  തടുക്കാന്‍  കേരളം തുടക്കം മുതല്‍ സ്വീകരിച്ച മന്ത്രമാണ്‌ Break the Chain...!! 

തുടര്‍ച്ചയായ രണ്ടാം ദിവസവും  കോവിഡ് സ്ഥിരീകരണത്തില്‍ പുതിയ റെക്കോര്‍ഡ്‌ സ്ഥാപിച്ചതോടെ  തുടക്കം  മുതല്‍  സംസ്ഥാന൦ സ്വീകരിച്ചിരുന്ന  ആ മന്ത്രം മുഖ്യമന്ത്രി വീണ്ടും ഓര്‍മ്മപ്പെടുത്തിയിരിയ്ക്കുകയാണ്.  Break the Chain എന്നാല്‍ നിയന്ത്രണത്തിന്‍റെ  ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല അര്‍ഥം, രോഗവ്യാപനത്തിന്‍റെ  ചങ്ങലക്കണ്ണികളാണ്  പൊട്ടിക്കേണ്ടത് എന്ന് മുഖ്യന്ത്രി ഓര്‍മ്മപ്പെടുത്തി.

lock down ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നത് എല്ലാ മേഖലകള്‍ക്കും ബാധകമാണ്.  lock down ല്‍  ഇളവ് വരുത്തിയതിന്‍റെ  അര്‍ഥം രോഗം ഇവിടെനിന്ന് പോയന്നല്ല.  കൂടാതെ, ശാരീരിക അകലം പാലിക്കാതെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കു൦,  മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

lock down ഇളവുകള്‍  വരുത്തിയതോടെ ബ്യൂട്ടി പാര്‍ലറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പല സ്ഥാപനങ്ങളും പാലിക്കുന്നില്ല. അങ്ങനെയെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി  പറഞ്ഞു. 

ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം, മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി.

സംസ്ഥാനത്ത്  ഇന്ന്   141 പേര്‍ക്കാണ്   കോവിഡ് സ്ഥിരീകരിച്ചത്.  കോവിഡ്  സ്ഥിരീകരണത്തില്‍ പുതിയ റെക്കോര്‍ഡാണ് ഇത്.   കഴിഞ്ഞ 2 ദിവസമായി  കേരളത്തില്‍  കേസുകള്‍  വര്‍ദ്ധിക്കുകയാണ്.  കഴിഞ്ഞ  24  മണിക്കൂറിനിടെ  141 പേര്‍ക്കാണ്   കോവിഡ്-19 സ്ഥിരീകരിച്ചത്. 

Also read: കോവിഡ് സ്ഥിരീകരണത്തില്‍ കേരളം മുന്നോട്ട് ... 141 പേര്‍ക്ക് വൈറസ് ബാധ... !!

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്ന് സൂചിപ്പിച്ചാണ്  മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനം  ആരംഭിച്ചത്.  സ്ഥിതി രൂക്ഷമാവുകയാണ്, രോഗലക്ഷണമില്ലാത്തതും ഉറവിടം  കണ്ടെത്താനാവാത്തതുമായ കേസുകള്‍ ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

Trending News