Breaking D campaign against Drugs: രാസലഹരിക്കെതിരെ പോരാടാൻ 'ബ്രേക്കിങ്​ ഡി'; മന്ത്രി എംബി രാജേഷ് ലോഗോ പ്രകാശനം ചെയ്തു

Breaking D: ഒരു വര്‍ഷം നീളുന്ന കാമ്പയിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ പത്രപ്രവർത്തക യൂനിയൻ നേതൃത്വത്തിൽ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പുകളും നടത്തും

Written by - Zee Malayalam News Desk | Last Updated : Apr 25, 2025, 12:35 PM IST
  • പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിലാണ് ബ്രേക്ക് ഡി കാമ്പയിൻ നടത്തുന്നത്
  • എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്
Breaking D campaign against Drugs: രാസലഹരിക്കെതിരെ പോരാടാൻ 'ബ്രേക്കിങ്​ ഡി'; മന്ത്രി എംബി രാജേഷ് ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: രാസലഹരിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയൻ 'ബ്രേക്കിങ്​ ഡി' എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു. പദ്ധതിയുടെ ലോഗോ എക്‌സൈസ് മന്ത്രി എംബി രാജേഷ് പ്രകാശനം ചെയ്തു. രാസലഹരിയുടെ പിറകിലെ ശൃംഖലകളെ പുറത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇത് സംബന്ധിച്ച വിവരങ്ങൾ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍  സാധ്യമാകുന്നതാണ് ബ്രേക്ക് ഡി പദ്ധതി. 

Add Zee News as a Preferred Source

ക്യുആര്‍ കോഡ് വഴി ആർക്കുവേണമെങ്കിലും പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ ബ്രേക്കിങ്​ ഡി ആപ്പിലേക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും. സ്റ്റാർട്ടപ്​ സംരംഭമായ സൂപ്പര്‍ എഐയുടെ പങ്കാളിത്തത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്​. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും പ്രസ്​ക്ലബ് ആസ്ഥാനങ്ങളിലും കെയുഡബ്ല്യുജെയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ക്യുആർ കോഡ് സ്‌കാനര്‍ പ്രചാരണം നടക്കും. രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ക്യുആർ കോഡ് പോസ്റ്റർ പതിപ്പിച്ച്​ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

ഒരു വര്‍ഷം നീളുന്ന കാമ്പയിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ പത്രപ്രവർത്തക യൂനിയൻ നേതൃത്വത്തിൽ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പുകളും നടത്തും. കണ്ണൂരില്‍ വോളിലീഗും, കാസര്‍കോട് വടംവലി ചാമ്പ്യന്‍ഷിപ്പും, വയനാട്ടില്‍ ക്രിക്കറ്റ് ലീഗും, കോഴിക്കോട് ഫുട്‌ബാള്‍ ലീഗും  കാമ്പയിനിന്റെ ഭാഗമായി നടക്കും. 

പദ്ധതിയുടെ മെഗാ ലോഞ്ച് ജൂണില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ലോഗോ പ്രകാശന ചടങ്ങില്‍ കെയുഡബ്ല്യുജെ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സംസ്ഥാന സമിതി അംഗം വിപുല്‍നാഥ്, ഓഫിസ്​ സെക്രട്ടറി വിഎം രാജു, സൂപ്പര്‍ എഐ സിഇഒ അരുണ്‍ പെരൂളി തുടങ്ങിയവർ പ​ങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News