)
കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ കസ്റ്റംസ് പിടിച്ചെടുത്ത വാഹനം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നടൻ ദുൽഖർ സൽമാൻ. കസ്റ്റംസിന്റെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ വ്യക്തമാക്കുന്നു.
ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങളാണ് ദുൽഖറിന്റേതായി സംശയ നിഴലിൽ ഉള്ളത്. രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ കാറുകളുമാണ് സംശയിക്കപ്പെടുന്നത്. ഇതിൽ ഒന്നാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. താൻ ഇടപാടുകൾ നടത്തിയിരിക്കുന്നതെല്ലാം നിയമപരമായി ആണെന്നും താൻ ഹാജരാക്കിയ രേഖകൾ പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തനിക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നും ദുൽഖർ ഹർജിയിൽ പറയുന്നു.
വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ദുൽഖറിനെ അടുത്ത ദിവസം ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് കസ്റ്റംസിന്റെ നീക്കം. വാഹനത്തെക്കുറിച്ചുള്ള എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്ന് ദുൽഖർ സൽമാൻ വ്യക്തമാക്കി.
നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ആഢംബര വാഹനങ്ങൾ കടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റംസ് ഓപ്പറേഷൻ നുംഖോർ ആരംഭിച്ചത്. കള്ളക്കടത്തിലൂടെ ഇന്ത്യയിലേക്ക് കടത്തിയെന്ന് സംശയിക്കുന്ന 150ഓളം വാഹനങ്ങളിൽ 38 എണ്ണം മാത്രമാണ് കസ്റ്റംസ് ഇതുവരെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.