)
നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ ചർച്ചയെ തുടർന്നാണ് വധശിക്ഷ നീട്ടിവച്ചത്.
ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രവും ഇടപെടൽ നടത്തിയെങ്കിലും തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതാദ്യമായാണ് തലാലിന്റെ കുടുംബവുമായി ചർച്ച നടത്താൻ സാധിക്കുന്നത്. സൂഫി പണ്ഡിതരുടെ ചർച്ച വിജയം കണ്ടെങ്കിലും ദിയാധനത്തിൽ തീരുമാനം ആയിട്ടില്ല.

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി വർഷങ്ങളായി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കുടുംബങ്ങൾക്ക് പുറമേ, ഗോത്രങ്ങൾക്ക് ഇടയിലും ദമാർ പ്രദേശവാസികൾക്ക് ഇടയിലും വളരെ വൈകാരികമായ പ്രശ്നമായിരുന്നു തലാലിന്റെ കൊലപാതകം. ഇതിനാൽ തന്നെ ഇത്രനാളും തലാലിന്റെ കുടുംബവുമായി ആർക്കും ബന്ധപ്പെടാനായിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.