Bribery Case: യുവതിയിൽ നിന്ന് കൈക്കൂലി വാങ്ങി, പണം കൈമാറിയത് ഓട്ടോഡ്രൈവറുടെ ​ഗൂ​ഗിൾ പേ വഴി; ​ഗ്രേഡ് എസ്ഐ പിടിയിൽ

Bribery case Idukki: അറസ്റ്റ് വാറണ്ട് മടക്കുന്നതിനായാണ് ​ഗ്രേഡ് എസ്ഐ കൈക്കൂലി വാങ്ങിയത്. ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലേക്ക് ​ഗൂ​ഗിൾ പേ വഴിയാണ് പണം കൈമാറിയത്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2025, 12:54 PM IST
  • വണ്ടിപ്പെരിയാർ സ്വദേശി പ്രദീപ് ജോസിനെയാണ് അറസ്റ്റ് ചെയ്തത്
  • വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്
Bribery Case: യുവതിയിൽ നിന്ന് കൈക്കൂലി വാങ്ങി, പണം കൈമാറിയത് ഓട്ടോഡ്രൈവറുടെ ​ഗൂ​ഗിൾ പേ വഴി; ​ഗ്രേഡ് എസ്ഐ പിടിയിൽ

ഇടുക്കി: കൈക്കൂലി കേസിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ​ഗ്രേഡ് എസ്ഐ പിടിയിലായി. വണ്ടിപ്പെരിയാർ സ്വദേശി പ്രദീപ് ജോസിനെയാണ് അറസ്റ്റ് ചെയ്തത്. വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാറണ്ട് മടക്കുന്നതിനായാണ് ​ഗ്രേഡ് എസ്ഐ കൈക്കൂലി വാങ്ങിയത്.

Add Zee News as a Preferred Source

ഇയാളുടെ സുഹൃത്തായ റഷീദ് എന്ന ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലേക്ക് ​ഗൂ​ഗിൾ പേ വഴിയാണ് പണം കൈമാറിയത്. വിജിലൻസ്  സംഘം റഷീദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ സമാനമായി മുൻപും കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്ന കാര്യവും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത പ്രദീപ് ജോസിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News