കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്നൊഴിവാക്കാൻ കൈക്കൂലി വാങ്ങിയ എസ്എസ്ഐയെ സസ്പെൻഡ് ചെയ്തു. ഡിഐജി യതീഷ് ചന്ദ്രയാണ് പയ്യാവൂർ സ്റ്റേഷനിലെ എഎസ്ഐ ഇ ഇബ്രാഹിം സീരകത്തിനെ സസ്പെൻഡ് ചെയ്തത്. 14,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. കോട്ടയം സ്വദേശി അഖിൽ ജോണിനെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്.
മെയ് 13ന് ആണ് ഇയാളെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. എന്നാൽ, ഇയാൾക്കെതിരെ കേസ് എടുക്കുകയോ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയോ ചെയ്തില്ല. ഫോൺ നമ്പർ വാങ്ങിയ ശേഷം അഖിൽ ജോണിനെ വിട്ടയച്ചു. പിന്നീട് ഇയാളെ വിളിച്ച് മറ്റൊരാളുടെ പേരിൽ കേസ് ആക്കാമെന്നും ഇതിന്റെ കോടതി ചിലവുകൾക്കും മറ്റുമായി 14,000 രൂപ വേണമെന്നും ആവശ്യപ്പെട്ടു.
ALSO READ: പാലക്കാട് വൻ ലഹരി വേട്ട; ഒന്നരക്കിലോ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
തുടർന്ന് ഇയാളിൽ നിന്ന് ഗൂഗിൾപേ വഴി പണം വാങ്ങിയെന്നാണ് കണ്ടെത്തൽ. നാർകോട്ടിക് ഡിവൈഎസ്പി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് എഎസ്പിയെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.