വയനാട്: വയാട്ടിലെ മുട്ടിലിൽ പുതുതായി പണിയുന്ന വീടിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കെഎസ്ഇബി ഓവർസിയർ പിടിയിൽ. വയനാട് മുട്ടിൽ കെഎസ്ഇബി ഓഫീസിലെ ഓവർസിയർ കെടി ചെല്ലപ്പൻ ആണ് പിടിയിലായത്. തൃക്കൈപ്പറ്റ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സീനിയോറിറ്റി മറികടന്ന് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ചെല്ലപ്പൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. കൈക്കൂലി പണം ഓവർസിയറിൽ നിന്ന് കണ്ടെടുത്തു. ഡിവൈ.എസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ മനോഹരൻ, എസ്.ഐ റെജി, എ.എസ്.ഐ പ്രമോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.