Bribery Case: ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങി ഉദ്യോ​ഗസ്ഥൻ; ​ഗൂ​ഗിൾ പേ വഴി വാങ്ങിയത് 4.59 ലക്ഷം രൂപ

Bribery Case Thiruvananthapuram: തണ്ണീർത്തടങ്ങളും നെൽവയലുകളും ഡേറ്റാബാങ്കിൽ നിന്ന് വ്യാപകമായി ഒഴിവാക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് ഓപ്പറേഷൻ ഹരിതകവചം നടത്തിയത്.

Written by - Roniya Baby | Last Updated : Nov 9, 2025, 08:40 PM IST
  • ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോ​ഗസ്ഥരുടെ പണമിടപാടുകളാണ് പരിശോധിക്കുന്നത്
  • ഉപ​ഗ്രഹചിത്രം ഉൾപ്പെടെ ശേഖരിച്ച് പരിശോധന നടത്താനാണ് വിജിലൻസിന്റെ നീക്കം
Bribery Case: ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങി ഉദ്യോ​ഗസ്ഥൻ; ​ഗൂ​ഗിൾ പേ വഴി വാങ്ങിയത് 4.59 ലക്ഷം രൂപ

തിരുവനന്തപുരം: റവന്യൂ ഓഫീസുകളിൽ പരിശോധന നടത്തി വിജിലൻസ്. വിജിലൻസ് പരിശോധനയിൽ കൈക്കൂലി വാങ്ങിയതായി തെളിഞ്ഞ ഉദ്യോ​ഗസ്ഥരുടെ പണമിടപാട് വിജിലൻസ് പരിശോധിച്ച് വരികയാണ്. ഇടനിലക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോ​ഗസ്ഥരുടെ പണമിടപാടുകളാണ് പരിശോധിക്കുന്നത്.

Add Zee News as a Preferred Source

ഇവരുടെ ബന്ധുക്കളുടെ പണമിടപാടുകളും പരിശോധിക്കുന്നുണ്ട്. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ഏജൻസിയിൽ നിന്ന് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസിലെ ഒരു ഉദ്യോ​ഗസ്ഥൻ 4,59,000 രൂപ ​ഗൂ​ഗിൾ പേ വഴി കൈപ്പറ്റിയതായി കണ്ടെത്തി. ഈ ഓഫീസിലെ തന്നെ മറ്റൊരു ഉദ്യോ​ഗസ്ഥന്റെ ജി പേ അക്കൗണ്ടിലേക്ക് എത്തിയ 1,69,000 രൂപയുടെ ഇടപാടിലും സംശയമുണ്ട്.

തണ്ണീർത്തടങ്ങളും നെൽവയലുകളും ഡേറ്റാബാങ്കിൽ നിന്ന് വ്യാപകമായി ഒഴിവാക്കുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് ഓപ്പറേഷൻ ഹരിതകവചം നടത്തിയത്. ഉപ​ഗ്രഹചിത്രം ഉൾപ്പെടെ ശേഖരിച്ച് പരിശോധന നടത്താനാണ് വിജിലൻസിന്റെ നീക്കം. സംശയമുള്ള കേസുകളിൽ പരിശോധന തുടരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News