Britain War Plane: തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി ബ്രിട്ടന്റെ യുദ്ധ വിമാനം; അടിയന്തര ലാൻഡിങ് ഇന്ധനം കുറവായതോടെ

Britain War Plane Emergency Landing: എഫ് 35 വിമാനമാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

Written by - Zee Malayalam News Desk | Last Updated : Jun 15, 2025, 11:29 AM IST
  • തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത് വിമാനവാഹിയിൽ നിന്ന് പറന്നുയർന്ന വിമാനമാണ്
  • ഇന്ധനം കുറവായതോടെ അടിയന്തര ലാൻഡിങ് പൈലറ്റ് ആവശ്യപ്പെട്ടു
Britain War Plane: തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി ബ്രിട്ടന്റെ യുദ്ധ വിമാനം; അടിയന്തര ലാൻഡിങ് ഇന്ധനം കുറവായതോടെ

തിരുവനന്തപുരം: ബ്രിട്ടൻറെ യുദ്ധവിമാനം തിരുവന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധം കുറവായതിനെ തുടർന്നാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്. ഇന്നലെ  രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടൻറെ യുദ്ധ വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.

എഫ് 35 വിമാനമാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. വിമാന വാഹിനികപ്പലിൽ നിന്ന് പറന്നുയർന്ന വിമാനമാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ധം കുറവായതിനെ തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തിയത്.

ALSO READ: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ അപകടം; ആറ് പേർ കൊല്ലപ്പെട്ടു, അപകടം ​ഗൗരികുണ്ഡിൽ

എന്നാൽ, ഇന്ത്യൻ സൈന്യത്തിൻറെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഇന്ധം നിറയ്ക്കാൻ സാധിക്കൂ. കരസേന, വ്യോമസേന മേധാവികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഇന്ധനം നിറയ്ക്കാൻ സാധിക്കൂ.

സുരക്ഷാ പരിശോധനകളും പൂർത്തിയാക്കേണ്ടതുണ്ട്. വ്യോമസേനയുടെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന നടത്തുക. വിമാനത്തിൽ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സൈന്യത്തിൻറെ പരിശോധനകൾ നടന്നതിന് ശേഷമേ കൂടുതൽ വ്യക്തതയുണ്ടാകൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News