)
വയനാട്: കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു. വയനാട് വാഴവറ്റയിലാണ് സംഭവം. അനൂപ് (37), ഷിനു (35) എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഫാമിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. രാവിലെ സ്ഥലം ഉടമ ഫാമിൽ പരിശോധന നടത്തിയപ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ ഫാമിന് ചുറ്റും സ്ഥാപിച്ച കോപ്പർ വയറിൽ നിന്നും ഇരുവർക്കും ഷോക്കേറ്റത് ആകാനാണ് സാധ്യത എന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി ഉദ്യോഗസ്ഥരും പൊലീസും ഫാമിൽ പരിശോധന നടത്തി. സഹോദരങ്ങൾ കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിന്റെ മൃതദേഹം കല്പറ്റ ജനറൽ ആശുപത്രിയിലും അനൂപിന്റെ മൃതദേഹം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.