)
വയനാട്: വയനാട് കൽപ്പറ്റയിലെ കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. നിർമാണം നടക്കുന്ന കെട്ടിടത്തിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. കമ്പളക്കാട് ഒന്നാം മൈലിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കെട്ടിടത്തിന്റെ ടെറസിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ രണ്ട് കാലുകളും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ്. ബാഗ്, മദ്യക്കുപ്പി, പെട്രോൾ കൊണ്ടുവന്ന കുപ്പി എന്നിവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തും. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.