)
തൃശൂർ: മാള പുത്തൻചിറയിലെ മങ്കിടി ജങ്ഷനിൽ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചു. പിസികെ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.
ബസിന് സമീപത്തെ ഓഫീസ് മുറിയിലേക്ക് ചെറിയ തോതിൽ തീപടർന്നെങ്കിലും പെട്രോൾ പമ്പിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.
ജിതിൻ എന്ന ഇരുചക്ര വാഹന യാത്രക്കാരനാണ് ആദ്യം തീപടരുന്നത് കണ്ടത്. ഈ സമയം ആറ് ബസുകളാണ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. മാളയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. സംഭവത്തിൽ ആളപായമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.