ബസ് ചാർജ് വർധന;ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നെന്ന് കെ.സുരേന്ദ്രൻ

കൊവിഡ് കാല ബസ് ചാര്‍ജ് വര്‍ധനവിന് മന്ത്രിസഭ അനുമതി നല്‍കിയതിന് പിന്നാലെ എതിര്‍പ്പുമായി ബിജെപി രംഗത്ത്.

Last Updated : Jul 1, 2020, 05:01 PM IST
ബസ് ചാർജ് വർധന;ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം:കൊവിഡ് കാല ബസ് ചാര്‍ജ് വര്‍ധനവിന് മന്ത്രിസഭ അനുമതി നല്‍കിയതിന് പിന്നാലെ എതിര്‍പ്പുമായി ബിജെപി രംഗത്ത്.

കോവിഡ് കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനായി 
നല്‍കിയ ശുപാര്‍ശ കണക്കിലെടുത്താണ് മന്ത്രിസഭ ബസ് ചാര്‍ജ് വര്‍ധനവിന്‌ അനുമതി നല്‍കിയത്.

കൊവിഡ് ദുരിതകാലത്ത് സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ച ഇടതുസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി 
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

Also Read:കോവിഡ് കാലം;ബസ്‌ ചാര്‍ജ് കൂട്ടി;വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ വര്‍ധനയില്ല!

കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ പാവങ്ങളെ സഹായിക്കാൻ സൗജന്യ റേഷൻ അഞ്ചുമാസം കൂടി നീട്ടിയപ്പോൾ 
സംസ്ഥാന സർക്കാർ ബസ് ഉടമകളെ സഹായിക്കാൻ പാവങ്ങളുടെ പണം പിടിച്ചുപറിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. 
പണമുള്ളവർ സ്വന്തം വാഹനത്തിൽ പോകുമ്പോൾ പാവപ്പെട്ടവരും സാധാരണക്കാരുമാണ് ബസ് ഗതാഗതത്തെ ആശ്രയിക്കുന്നത്. 
വൈദ്യുതിബിൽ,വെള്ളക്കരം വർദ്ധനകൾക്ക് പിന്നാലെ പ്രതിസന്ധിഘട്ടത്തിൽ ഒരിക്കൽ കൂടി പിണറായി ജനങ്ങളെ പിന്നിൽ നിന്നും 
കുത്തിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Trending News