മലപ്പുറം: കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബസ് ഉടമ. ഞായറാഴ്ച രാവിലെയാണ് ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചത്. ബസിന് തീയിടുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായിരുന്നതായി ബസ് ഉടമ മണ്ണാർക്കാട് സ്വദേശി യൂനുസ് അലി പറഞ്ഞു. ഇത് അപകടമല്ലെന്നും ബസ് കത്തിച്ചതാണെന്നും ബസുടമ ആരോപിച്ചു.
പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പോലീസും അഗ്നിരക്ഷാസേനയും വ്യക്തമാക്കി. എന്നാൽ, ബസ് ഉടമയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് ‘സന’ എന്ന സ്വകാര്യ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് കത്തിനശിച്ചത്.
യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബസുടമ യൂനുസ് അലി പോലീസിൽ പരാതി നൽകി. സമൂഹമാധ്യമങ്ങളിലെ ഭീഷണി സന്ദേശങ്ങളെക്കുറിച്ചും അന്വേഷിക്കും. അന്വേഷണത്തിൽ പോലീസ് ഫോറൻസിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. സാങ്കേതിക തകരാറാണോ അട്ടിമറിയാണോ എന്നത് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









