ഉപതിരഞ്ഞെടുപ്പ്: കുറഞ്ഞ പോളിംഗ്, പ്രതീക്ഷയോടെ മുന്നണികള്‍

സംസ്ഥാനത്ത് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച പെയ്തിറങ്ങിയ കനത്ത മഴ പോളിംഗില്‍ വലിയ വ്യതിയാനം സൃഷിച്ചു.

Sheeba George | Updated: Oct 22, 2019, 01:23 PM IST
ഉപതിരഞ്ഞെടുപ്പ്: കുറഞ്ഞ പോളിംഗ്, പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച പെയ്തിറങ്ങിയ കനത്ത മഴ പോളിംഗില്‍ വലിയ വ്യതിയാനം സൃഷിച്ചു.

ഉപതിരഞ്ഞെടുപ്പില്‍ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വന്‍കു​റ​വാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 80.47%. എന്നാല്‍ മഴ തിമിര്‍ത്തുപെയ്ത എ​റ​ണാ​കു​ള​ത്ത് ഏ​റ്റ​വും കു​റ​വ് പോ​ളിംഗാണ് രേഖപ്പെടുത്തിയത്, 57.86%. 

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ നി​യ​മ​സ​ഭാ തിര​ഞ്ഞെ​ടു​പ്പുകളുമായി താ​ര​ത​മ്യ​പ്പെ​ടുത്തുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വ​ലി​യ കു​റ​വാണ് ഉണ്ടായിരിക്കുന്നത്. 

മ​ഞ്ചേ​ശ്വ​രം 74.67%, കോ​ന്നി 71%, വ​ട്ടിയൂ​ര്‍​ക്കാ​വ് 62.66%, എ​റ​ണാ​കു​ള൦ 57.86%, അ​രൂ​ര്‍ 80.47% എ​ന്നി​ങ്ങ​നെ​യാ​ണു പോ​ളിം​ഗ്. 

രാ​വി​ലെ പെ​യ്ത ക​ന​ത്ത മ​ഴ വോ​ട്ടിം​ഗി​നെ ബാ​ധി​ച്ചെ​ങ്കി​ലും ഉ​ച്ച​യ്ക്കു മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​യ​തോ​ടെ വോ​ട്ട​ര്‍​മാ​ര്‍ എത്തിത്തുടങ്ങിയിരുന്നു. എ​ന്നാ​ല്‍ വൈ​കു​ന്നേ​രം നാ​ലി​നു ശേ​ഷം വോ​ട്ടിം​ഗ് മ​ന്ദ​ഗ​തി​യി​ലാ​യി. എ​റ​ണാ​കു​ള​ത്ത് തോ​രാ​തെ പെയ്ത മ​ഴ പോളിംഗിനെ സാരമായി ബാധിച്ചു.

അതേസമയം, വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെന്ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടീ​ക്കാ​റാം മീ​ന ഈ ആ​വ​ശ്യം തള്ളുകയായിരുന്നു. വേ​ണ​മെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം പോ​ളിം​ഗി​നാ​യി അ​നു​വ​ദി​ക്കാ​മെ​ന്ന നി​ല​പാ​ടിലായിരുന്നു അദ്ദേഹം.

അതേസമയം, സംസ്ഥാനത്ത് പോളിംഗ് തികച്ചും സമാധാനപരമായിരുന്നു.