close

News WrapGet Handpicked Stories from our editors directly to your mailbox

ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

നിലവില്‍ ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.   

Updated: Aug 14, 2019, 02:53 PM IST
ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം.ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

മാത്രമല്ല നാല് ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനമായി. ബഷീറിന്‍റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്ത് മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക.

ബഷീറിന്‍റെ കുടുംബത്തിന് സഹായം നല്‍കുമെന്ന് നേരത്തെതന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

നിലവില്‍ ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്.