തിരുവനന്തപുരം: കേരളം കനത്ത സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് സി ആന്‍ഡ് എജി റിപ്പോര്‍ട്ട്. 2019 -20 സാമ്പത്തിക വർഷം മുതൽ 2023 - 24 വരെ റവന്യൂ ചെലവ് കുത്തനെ ഉയർന്നുവെന്നും ശിശു സംരക്ഷണ പദ്ധതികളിൽ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആകെ ചെലവിന്‍റെ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യൂ ചെലവിന്‍റെ ഗണ്യമായ ഭാഗം ശമ്പളം, വേതനം പെൻഷൻ എന്നീ ഇനങ്ങളിലാണ്. ഇത്തരം ചെലവുകൾ റവന്യൂ ചെലവിന്‍റെ 68 ശതമാനം വരെ എത്തിയിരിക്കുകയാണ്.
ശരാശരി 6.82 ശതമാനമാണ് ശമ്പളം ഉൾപ്പെടെയുള്ള ചെലവുകളിലെ വർദ്ധനവ്. ബജറ്റിന് പുറത്തുളള കടമെടുപ്പുകൾ കൂടി കടത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയാൽ ജിഎസ്‍ഡിപിയുടെ 37.84 % ആകുമെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 - 24 ൽ 10632. 46 കോടി രൂപ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്തു. ഇത്തരം ഓഫ് ബജറ്റ് കടമെടുപ്പുകൾ സഞ്ചിത നിധിയിൽ വരവ് വെക്കുന്നില്ലെന്നും എന്നാൽ ഈ കടങ്ങൾ തിരിച്ചടയ്ക്കുന്നത് ബജറ്റ് മുഖാന്തിരമാണെന്നും സിഎജി റിപ്പോര്‍ട്ടിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









