ജെ​എ​ന്‍​യു: കേന്ദ്രമന്ത്രിയെ തടഞ്ഞ് കാലിക്കറ്റ് വിദ്യാര്‍ത്ഥികള്‍!!

ക്യാമ്പസിലെ ഇ.എം.എസ്. ഹാളിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. 

Last Updated : Nov 13, 2019, 07:22 PM IST
ജെ​എ​ന്‍​യു: കേന്ദ്രമന്ത്രിയെ തടഞ്ഞ് കാലിക്കറ്റ് വിദ്യാര്‍ത്ഥികള്‍!!

കോ​ഴി​ക്കോ​ട്: ഡ​ല്‍​ഹി ജെ​എ​ന്‍​യു​വി​ലെ വി​ദ്യാ​ര്‍ത്ഥി സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ കാ​ലി​ക്കറ്റ് സ​ര്‍​വ​ക​ലാ​ശാ​ല​ വിദ്യാര്‍ത്ഥികള്‍. 

കേ​ന്ദ്ര​മ​ന്ത്രി​യെ കരിങ്കൊടി കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചത്. 

എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രാണ് കേ​ന്ദ്ര​മാ​ന​വ വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി സ​ഞ്ജ​യ് ധോ​ത്രെ​ക്ക് നേ​രെ​ പ്ര​തി​ഷേ​ധമുയര്‍ത്തിയത്. 

സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മന്ത്രി. 

സം​ഭ​വ​ത്തി​ല്‍ പ​തി​ന​ഞ്ചോ​ളം എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ന്ത്രി സം​സാ​രി​ക്കാ​ന്‍ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും കൊ​ടി വീ​ശു​ക​യു​മാ​യി​രു​ന്നു.

ക്യാമ്പസിലെ ഇ.എം.എസ്. ഹാളിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്. 

ജെഎന്‍യു അധികൃതര്‍ തന്നെ പ്രശ്നം പരിഹരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പരിധി ലംഘിക്കരുതെന്നും ധോത്രെ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Trending News