Film festival: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ക്യാമ്പസ് ഫിലിം ഫെസ്റ്റിവൽ മലബാർ കോളേജിൽ തുടങ്ങി
ചലച്ചിത്ര മേളയോട് അനുബന്ധിച്ച് മലയാള സിനിമയുടെ ചരിത്രം അടയാളപ്പെടുത്തിയ എക്സിബിഷൻ പവലിയനും ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്
മലപ്പുറം: മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച "ക്‌ളാപ്പേ 2k22" ഫിലിം ഫെസ്റ്റിവൽ തുടങ്ങി. എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും മലയാള സർവകലാശാല അധ്യാപകനുമായ ഡോ. അൻവർ അബ്ദുല്ല ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.
മേളക്ക് സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത് ചലച്ചിത്ര അക്കാദമി ആണ്. ഫെബ്രുവരി 21, 22 തിയ്യതികളിലായാണ് മേള നടക്കുന്നത്. ചലച്ചിത്ര മേളയോട് അനുബന്ധിച്ച് മലയാള സിനിമയുടെ ചരിത്രം അടയാളപ്പെടുത്തിയ എക്സിബിഷൻ പവലിയനും ക്യാമ്പസിൽ ഒരുക്കിയിട്ടുണ്ട്. നാല് ജില്ലകളിൽ നിന്നായി വിവിധ കോളേജുകളിലെ അഞ്ഞൂറിലധികം പ്രതിനിധികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്.
കോളേജിലെ മൾട്ടിമീഡിയ, ജേർണലിസം വിഭാഗങ്ങളും ഫിലിം ക്ലബ്ബും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. യു. സൈദലവി ഉദ്ഘാടന ചടങ്ങുകൾക്ക് അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ സി.ടി. മുനീർ, ഫെസ്റ്റിവൽ ഡയറക്ടർ ഫിറോസ് കെ.സി, മൾട്ടിമീഡിയ വിഭാഗം മേധാവി നമീർ എം, അധ്യാപകരായ ലൈല വി, നൗഫൽ പി.ടി, നയീം പി, ജുനൈദ് എ.കെ.പി, സ്റ്റുഡന്റ് ഡയറക്ടർ ഷമീമ സി എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...