Cancer Prevention: സ്ത്രീകളിലെ ക്യാൻസർ പ്രതിരോധം; സ്ക്രീനിങ് ഒരു ലക്ഷം പിന്നിട്ട് മൂന്ന് ജില്ലകൾ, ആദ്യ ഘട്ടം പൂർത്തിയായി

Kerala Health Department: വനിതകളുടെ കാൻസർ സ്ക്രീനിംഗ് ഒരു ലക്ഷം കടന്ന മൂന്ന് ജില്ലകൾ മാത്രമാണ് സംസ്ഥാനത്ത് ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : Mar 10, 2025, 11:39 PM IST
  • കൊല്ലം ജില്ലയാണ് ഒന്നാമത്
  • രണ്ടാമത് ഇടുക്കിയും മൂന്നാമത് കണ്ണൂർ ജില്ലയുമാണ്
Cancer Prevention: സ്ത്രീകളിലെ ക്യാൻസർ പ്രതിരോധം; സ്ക്രീനിങ് ഒരു ലക്ഷം പിന്നിട്ട് മൂന്ന് ജില്ലകൾ, ആദ്യ ഘട്ടം പൂർത്തിയായി

സർക്കാരിന്റെ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൽ ആദ്യ ഘട്ടം അവസാനിച്ചു. വനിതകളുടെ കാൻസർ സ്ക്രീനിംഗ് ഒരു ലക്ഷം കടന്ന മൂന്ന് ജില്ലകൾ മാത്രമാണ് സംസ്ഥാനത്ത് ഉള്ളത്. കൊല്ലം ജില്ലയാണ് ഒന്നാമത്. രണ്ടാമത് ഇടുക്കിയും മൂന്നാമത് കണ്ണൂർ ജില്ലയുമാണ്. വനിതകളുടെ കാൻസർ പരിശോധന കണ്ണൂർ ജില്ലയിൽ ഒരു ലക്ഷം കടന്നു.

Add Zee News as a Preferred Source

കണ്ണൂർ ജില്ലയിൽ 132 ആരോഗ്യ സ്ഥാപനങ്ങളിലായി 1,00,372 പേരെ പരിശോധക്ക് വിധേയമാക്കി. ഇതിൽ സ്തന പരിശോധന നടത്തിയ 1,111 പേരെ തുടർപരിശോധനക്കായി റഫർ ചെയ്തു. ആകെ 89,400 പേരാണ് സ്തന പരിശോധന നടത്തിയത്. ഗർഭാശയ ഗള കാൻസർ പരിശോധന നടത്തിയ 73,940 പേരിൽ 369 പേരെ തുടർ പരിശോധനകൾക്കായി റഫർ ചെയ്തു.

വായിലെ ക്യാൻസർ പരിശോധന നടത്തിയ 55,551പേരിൽ 75  പേരെ തുടർ പരിശോധനക്കായി റഫർ ചെയ്തു. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ പേരെ കാൻസർ പരിശോധന നടത്തിയത് കുഞ്ഞിമംഗലം കുടുംബരോഗ്യ കേന്ദ്രമാണ്.

9362 പേരെയാണ് പരിശോധിച്ചത്. രണ്ടാമത് പയ്യന്നൂർ താലൂക്ക് ആശുപത്രി (9136) മൂന്നാമത് കുടുംബരോഗ്യ കേന്ദ്രം പുളിങ്ങോം (6162) എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് 1701 പേരെ പരിശോധിച്ചു.

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News