സംസ്ഥാനത്ത് വേനല്‍ചൂട് ഉയരുകയാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം. നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യതകളില്‍ മുന്‍കരുതലെടുക്കണം. ഈ വേനല്‍ചൂടയില്‍ വിവിധ ചര്‍മ്മ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടാം. ചൊറിച്ചില്‍, തിണര്‍പ്പ് അങ്ങനെ പലതും.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍....
ശക്തമായ വെയില്‍ ഉള്ളപ്പോള്‍ പുറത്ത് ഇറങ്ങാതിരിക്കുക, സണ്‍ സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസേന രണ്ടുതവണ കുളിക്കുക.
പകല്‍ പതിനൊന്ന് മണി മുതല്‍ നാലു മണി വരെയുള്ള സമയങ്ങളില്‍ വെയില്‍ കൊള്ളാതിരിക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങള്‍ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി.
വെയില്‍ കൂടുതല്‍ ഉള്ള സമയത്ത് ദേഹാധ്വാനം ചെയ്യുക അല്ലെങ്കില്‍ കൂടുതല്‍ സമയം തീവ്രതയേറിയ വെയില്‍ കൊള്ളുമ്പോള്‍ തലവേദന, ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദില്‍, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അത് സൂര്യാഘാതം കാരണം ആയിരിക്കാം.
ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്യുക.
വെള്ളരിക്കയില്‍ ഫ്ലേവനോയ്ഡുകളും ടാന്നിനുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെളളരിക്ക ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.
വേനല്‍ക്കാലത്ത് എല്ലാവരും ചായ, കാപ്പി, ശീതളപാനീയങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവയില്‍ ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്.
പ്രായമായവരും ചെറിയ കുട്ടികളും ദീര്‍ഘനേരം വെയിലത്ത് നില്‍ക്കുന്നത് ഒഴിവാക്കണം. ഇത് നിര്‍ജ്ജലീകരണത്തിനും ഹീറ്റ് സ്ട്രോക്കിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









