തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. വെമ്പായം തേക്കട സ്വദേശി അമീറാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
Also Read: മാനന്തവാടിയില്‍ അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു, മകൾക്ക് പരിക്ക്
പഴകുറ്റി വെമ്പായം റോഡിൽ എംടി ആഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. തേക്കട സ്വദേശികളായ ഷാഹിന, മക്കൾ അസ്ജാൻ, ആലീഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഷാഹിന മെഡിക്കൽ കോളേജിലും അസ്ജാൻ, ആലീഫ് എന്നിവർ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ് നിലവിൽ
വെമ്പായത്ത് നിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്നു ട്രാവലറിലാണ് കാർ ഇടിച്ചത്. കാർ പഴകുറ്റിയിൽ നിന്നും വെമ്പായം പോവുയായിരുന്നു. കാർ തെറ്റായ ദിശയിൽ എത്തി ട്രാവൽസിൽ ഇടിച്ച് കയറുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
Also Read: മിഥുന രാശിക്കാരുടെ വരുമാനം വർധിക്കും, തുലാം രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ പങ്കാളി കുത്തിക്കൊന്നു. വാകേരിയിൽ വാടകയ്ക്ക് താമസിക്കുന്ന എടിയൂർക്കുന്ന് സ്വദേശി പ്രവീണയാണ് മരിച്ചത്. കൃത്യം നടത്തിയത് ഇവരുടെ പങ്കാളിയായ ദിലീഷ് ആണ്.
പ്രവീണ ഭർത്താവിൽ നിന്നും അകന്നു കഴിയുകയായിരുന്ന പ്രവീണ മക്കളായ അനർഘ അബിന എന്നിവർക്കൊപ്പം വാകേരിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രവീണയെ കൊന്ന പ്രതി മകളായ അനർഘയെ വെട്ടിപരിക്കൽപ്പിച്ചു. അനർഘയെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ മകളായ അബിനയെ കാണാനില്ലെന്നാണ് റിപ്പോർട്ട്. കൃത്യത്തിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. തിരുനെല്ലി പോലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: 12 വർഷത്തിനുശേഷം മിഥുന രാശിയിൽ അടിപൊളി രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ!
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ ഗിരീഷിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം എന്തിനായിരുന്നു എന്നതിൽ വ്യക്തതയില്ല. പ്രതിക്കും കാണാതായ കുട്ടിക്കും വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









