Cargo Ship Fire Outbreak: 157 കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടരമായ വസ്തുക്കള്‍; കപ്പലില്‍ തീയും പൊട്ടിത്തെറികളും തുടരുന്നു

Hazardous Materials Containers: കപ്പലിലെ 154 കണ്ടെയ്നറുകൾ അതീവ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2025, 03:01 PM IST
  • കണ്ടെയ്നറിലെ തീപിടിക്കുന്ന വസ്തുക്കൾ തീയണയ്ക്കുന്നതിന് തിരിച്ചടിയാകുകയാണ്
  • കണ്ടെയ്നറുകളിൽ ഇടയ്ക്കിടെ പൊട്ടിത്തെറിയുണ്ടാകുന്നുവെന്നും വിവരമുണ്ട്
Cargo Ship Fire Outbreak: 157 കണ്ടെയ്‌നറുകളില്‍ അത്യന്തം അപകടരമായ വസ്തുക്കള്‍; കപ്പലില്‍ തീയും പൊട്ടിത്തെറികളും തുടരുന്നു

കോഴിക്കോട്: കണ്ണൂർ അഴീക്കൽ തുറമുഖത്തിന് സമീപം കത്തിയമരുന്ന ചരക്കുകപ്പലിൽ അതീവ അപകടകരമായ വസ്തുക്കളെന്ന് റിപ്പോർട്ട്. അപകടകരമായ വസ്തുക്കളുടെ വിവരങ്ങൾ പുറത്തുവിട്ടു. അഴീക്കൽ തുറമുഖത്ത് നിന്ന് 81.49 കിലോമീറ്റർ അകലെ അറബിക്കടലിലാണ് ചരക്കു കപ്പൽ കത്തിയമരുന്നത്.

എംവി വാൻഹായ് 503 എന്ന കപ്പലിൽ 157 കണ്ടെയ്നറുകളിലായി അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് പുറത്ത് വിട്ട പട്ടികയിൽ വ്യക്തമാക്കുന്നത്. തായ്വാൻ കമ്പനിയുടെ കപ്പലാണ് എംവി വാൻഹായ് 503. ആസിഡുകൾ, ​ഗൺ‍പൗഡ‍ർ, ലിഥിയം ബാറ്ററി തുടങ്ങിയ അപകടകരമായ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാമ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കണ്ടെയ്നറുകളിലുള്ള തീപിടിക്കുന്ന വസ്തുക്കളാണ് തീയണയ്ക്കുന്നതിന് വെല്ലുവിളിയാകുന്നത്. കണ്ടെയ്നറുകൾ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നതും ​കോസ്റ്റ് ​ഗാർഡിനും നാവിക സേനയ്ക്കും കപ്പലിന് അടുത്തെത്താൻ വെല്ലുവിളിയാകുകയാണ്. ട്രൈ ഈഥൈലിൻ ടെട്രാമൈൻ, ട്രൈക്ലോറോബെൻസിൻ, ഡയാസിറ്റോൺ ആൽക്കഹോൾ, നൈട്രോസെല്ലുലോസ്, ബെൻസോഫീനോൺ, റെസിൻ, പെയിന്റ്, കീടനാശിനികൾ തുടങ്ങിയ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ടൺ കണക്കിനായി ഉള്ളത്.

ഇവ കടലിൽ കലരുന്നതും തീരത്ത് അടിയുന്നതും സംബന്ധിച്ച് ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതീവ ​ഗുരുതര സാഹചര്യത്തിലും കപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കപ്പൽ ഏകദേശം 10 മുതൽ 15 ഡി​ഗ്രിയോളം ഇടത്തേക്ക് ചരിഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണതായും കോസ്റ്റ് ​ഗാർഡ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News