Cargo Ship Fire Outbreak: കണ്ടെയ്നറുകളിലേക്ക് തീ പടരുന്നു; ആശ്വാസമായി പ്രദേശത്ത് ശക്തമായ മഴ

കോസ്റ്റ്​ഗാർഡിന്റെ മൂന്ന് കപ്പലുകളാണ് തീ അണയ്ക്കുന്നതിനായി ശ്രമം നടത്തുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 11, 2025, 03:09 PM IST
  • പ്രദേശത്ത് മഴ പെയ്യുന്നത് ആശ്വാസകരമാണ്.
  • എങ്കിലും വരും മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.
  • കപ്പലിന് കൂടുതൽ ചെരിവ് സംഭവിച്ചിട്ടില്ല എന്നതും ആശ്വാസകരമാണ്.
Cargo Ship Fire Outbreak: കണ്ടെയ്നറുകളിലേക്ക് തീ പടരുന്നു; ആശ്വാസമായി പ്രദേശത്ത് ശക്തമായ മഴ

കൊച്ചി: അപകടം നമടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ചരക്കുകപ്പലിലെ തീ അണയ്ക്കാനാകെതെ കോസ്റ്റ് ​ഗാർഡ്. കണ്ടെയ്നറുകളിലേക്ക് തീ പടർന്ന് കൊണ്ടിരിക്കുകയാണ്. കോസ്റ്റ്​ഗാർഡിന്റെ മൂന്ന് കപ്പലുകൾ വെള്ളമൊഴിക്കുന്നുണ്ടെങ്കിലും കണ്ടെയ്നറുകളിലേക്ക് തീപടരുന്നത് ആശങ്കയുണ്ടാക്കുന്നു.

Add Zee News as a Preferred Source

അതേസമയം പ്രദേശത്ത് മഴ പെയ്യുന്നത് ആശ്വാസകരമാണ്. എങ്കിലും വരും മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും. കപ്പലിന് കൂടുതൽ ചെരിവ് സംഭവിച്ചിട്ടില്ല എന്നതും ആശ്വാസകരമാണ്. കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ട്. 

Also Read: Thamarassery Student Death: താമരശ്ശേരി ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികള്‍ക്കും ജാമ്യം അനുവദിച്ചു

കണ്ണൂർ അഴീക്കൽ തുറമുഖത്തിന് സമീപം കത്തിയമരുന്ന ചരക്കുകപ്പലിൽ അതീവ അപകടകരമായ വസ്തുക്കളാണുള്ളത്. അഴീക്കൽ തുറമുഖത്ത് നിന്ന് 81.49 കിലോമീറ്റർ അകലെ അറബിക്കടലിലാണ് ചരക്കു കപ്പൽ കത്തിയമരുന്നത്. 157 കണ്ടെയ്നറുകളിലായി അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നുവെന്നാണ് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് പുറത്ത് വിട്ട പട്ടികയിൽ വ്യക്തമാക്കുന്നത്. തായ്വാൻ കമ്പനിയുടെ കപ്പലാണ് എംവി വാൻഹായ് 503. ആസിഡുകൾ, ​ഗൺ‍പൗഡ‍ർ, ലിഥിയം ബാറ്ററി തുടങ്ങിയ അപകടകരമായ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

ട്രൈ ഈഥൈലിൻ ടെട്രാമൈൻ, ട്രൈക്ലോറോബെൻസിൻ, ഡയാസിറ്റോൺ ആൽക്കഹോൾ, നൈട്രോസെല്ലുലോസ്, ബെൻസോഫീനോൺ, റെസിൻ, പെയിന്റ്, കീടനാശിനികൾ തുടങ്ങിയ വസ്തുക്കളാണ് കണ്ടെയ്നറുകളിൽ ടൺ കണക്കിനായി ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News