കോഴിക്കോട്: ബേപ്പൂർ തുറമുഖത്തിന് സമീപത്ത് വച്ച് തീപിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കളെന്ന് മുന്നറിയിപ്പ്. കപ്പലിലെ കണ്ടെയ്നറുകളിൽ നാല് വിഭാഗത്തിൽപ്പെട്ട അപകടകരമായ വസ്തുക്കളുണ്ടെന്നാണ് കോസ്റ്റ് ഗാർഡ് അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നത് ബേപ്പൂരിലെ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ആയിരിക്കുമെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട വാൻ ഹായ് 503 എന്ന കപ്പലിന് 269 മീറ്റർ നീളമാണുള്ളത്. നാല് തരത്തിലുള്ള അപകടകരമായ വസ്തുക്കളാണ് കപ്പലിലെ കണ്ടെയ്നറുകളിൽ ഉള്ളത്. ക്ലാസ് 3- തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകങ്ങൾ, ക്ലാസ് 4.1- തീപിടിക്കാൻ സാധ്യതയുള്ള ഖര വസ്തുക്കൾ, ക്ലാസ് 4.2- തനിയെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, ക്ലാസ് 6- അപകടകരമായ വിഷാംശം ഉള്ള വസ്തുക്കൾ എന്നിവയാണ് ഈ കപ്പലിൽ ഉള്ളത്.
അപകടം നടന്നതിന് ഏറ്റവും സമീപത്തുള്ള കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ബേപ്പൂർ ആണ്. കേരള മാരിടൈം ബോർഡിന്റെ പോർട്ടും ഇവിടെ ഉണ്ട്. അതിനാൽ തന്നെ ഏത് തരത്തിലുള്ള സാഹചര്യങ്ങളെയും നേരിടാൻ ബേപ്പൂർ തുറമുഖം സജ്ജമാക്കി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









