Cargo Ship Fire Outbreak: കപ്പലിൽ അപകടകരമായ വസ്തുക്കൾ; വേ​ഗം തീപടരുന്ന വസ്തുക്കൾ, വൻ അ​ഗ്നിബാധയ്ക്ക് സാധ്യത- മുന്നറിയിപ്പുമായി കോസ്റ്റ് ​ഗാർഡ്

Cargo Ship Fire Outbreak In Kerala Coast: കണ്ടെയ്നറിൽ തനിയെ തീപിടിക്കുന്ന രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു. കപ്പലിൽ ഉണ്ടായിരുന്നത് 22 തൊഴിലാളികൾ.

Written by - Zee Malayalam News Desk | Last Updated : Jun 9, 2025, 03:10 PM IST
  • നാല് പേർക്ക് ​ഗുരുതര പരിക്ക്
  • പരിക്കേറ്റവരെ എത്തിക്കാൻ ട​ഗ്​ ബോട്ടുകൾ സജ്ജം
Cargo Ship Fire Outbreak: കപ്പലിൽ അപകടകരമായ വസ്തുക്കൾ; വേ​ഗം തീപടരുന്ന വസ്തുക്കൾ, വൻ അ​ഗ്നിബാധയ്ക്ക് സാധ്യത- മുന്നറിയിപ്പുമായി കോസ്റ്റ് ​ഗാർഡ്

കേരള തീരത്തിന് സമീപം തീപിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കളെന്ന് മുന്നറിയിപ്പ്. 20 കണ്ടെയ്നറുകൾ കടലിൽ വീണു. പ്രഥമ പരി​ഗണന ജീവനക്കാരുടെ ജീവൻ രക്ഷിക്കുന്നതിന്. കണ്ടെയ്നറിൽ തനിയെ തീപിടിക്കുന്ന രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു. കപ്പലിൽ ഉണ്ടായിരുന്നത് 22 തൊഴിലാളികൾ.

Add Zee News as a Preferred Source

ഇവരിൽ 18 പേരെ രക്ഷപ്പെടുത്തി. കടലിൽ ചാടിയ 18 പേരെയാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവ‍ർത്തനം പുരോ​ഗമിക്കുകയാണ്. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. നാല് പേർക്ക് ​ഗുരുതര പരിക്ക്. പരിക്കേറ്റവരെ എത്തിക്കാൻ ട​ഗ്​ ബോട്ടുകൾ സജ്ജം. കോസ്റ്റ് ​ഗാർഡിന്റെ വിമാനം കപ്പലിന് മുകളിൽ നിരീക്ഷണം നടത്തുന്നു. നാല് പേരെ കാണാനില്ല.

ALSO READ: കേരള തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു, 50 കണ്ടെയ്നറുകൾ കടലിൽ പതിച്ചു; കപ്പലിൽ 40 ജീവനക്കാ‍ർ

രക്ഷാപ്രവർത്തനത്തിന് മൂന്ന് കപ്പലുകളാണ് തീരത്ത് എത്തിയിരിക്കുന്നത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ ചരക്കുകപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ പൊട്ടിത്തെറിയുണ്ടായതായും സ്ഥിരീകരണം. കപ്പലിലെ കണ്ടെയ്നറുകളിൽ അപകടകരമായ നാല് തരം വസ്തുക്കൾ. വായു സ്പർശം ഉണ്ടായാൽ തീപിടിക്കുന്ന രാസവസ്തുക്കളും ഉണ്ടെന്ന് സൂചന. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News