കോഴിക്കോട്: പീഡനത്തിനിരയായ നടിയുടെ പേര് ചാനലിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുത്തു. പൊതുപ്രവര്‍ത്തകനായ എറണാകുളം കളമശ്ശേരി ഗിരീഷ്ബാബു നല്കിയ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് കേസെടുത്തത്.
ഈ പരാതി ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹരജിക്കാരന് സ്വകാര്യഅന്യായമായി കുന്ദമംഗലം മജിസ്േട്രറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.