ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുത്ത് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്നും അത് ദൃശ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയെന്നുമാണ് പരാതി.


കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിൽ കറുകച്ചാൽ പൊലീസാണ് കേസെടുത്തത്.