എം കെ രാഘവനെതിരെ കേസെടുത്തു

കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാര്‍ഥിയുമായ എം കെ രാഘവനെതിരെ കേസെടുത്തു. 

Last Updated : Apr 22, 2019, 12:49 PM IST
എം കെ രാഘവനെതിരെ കേസെടുത്തു

തിരുവനന്തപുരം: കോഴിക്കോട‌് ലോക‌്സഭാ മണ്ഡലത്തിലെ നിലവിലെ എംപിയും യുഡിഎഫ‌് സ്ഥാനാര്‍ഥിയുമായ എം കെ രാഘവനെതിരെ കേസെടുത്തു. 

അഴിമതി നിരോധന നിയമപ്രകാരമാണ് എം കെ രാഘവനെതിരെ കേസെടുത്തിരിക്കുന്നത്. കോഴ ആവശ്യപ്പെട്ടുള്ള ഒളിക്യാമറ വിവാദമാണ് കേസിന്‍റെ അടിസ്ഥാനം. 

കോടികള്‍ ചെലവഴിച്ചാണ‌് താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന‌് പറഞ്ഞിരുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലായിരുന്നു രാഘവന്‍റെ വെളിപ്പെടുത്തല്‍. 'ടിവി 9' ചാനലാണ‌് ഹോട്ടല്‍ വ്യവസായിയുടെ കണ്‍സള്‍ട്ടന്‍സി കമ്പനി പ്രതിനിധികളായെത്തി രാഘവനോട് സംസാരിച്ചത‌്. തിരഞ്ഞെടുപ്പ‌് ചെലവുകള്‍ക്ക‌് 5 കോടി രൂപ വാഗ‌്ദാനം ചെയ‌്ത ചാനല്‍സംഘത്തോട‌് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും എംപി പറഞ്ഞിരുന്നു. 

തിരഞ്ഞെടുപ്പ‌് ദിവസം മദ്യം വിതരണം ചെയ്യണം. പണം നല്‍കിയാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ മദ്യം എത്തിച്ചുകൊള്ളും. ഒരു ദിവസം വാഹന പ്രചരണത്തിന‌് മാത്രം പത്ത‌് ലക്ഷത്തോളം രൂപ ചെലവുണ്ട‌്. 50-60 വാഹനം ഒരുദിവസം വേണ്ടിവരുമെന്നും രാഘവന്‍ ചാനല്‍ സംഘത്തോട‌് വെളിപ്പെടുത്തിയിരുന്നു. 

എം കെ രാഘവനെതിരായ ആരോപണത്തില്‍ ജില്ലാ കളക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന റിപ്പോര്‍ട്ട്‌ തേടിയിരുന്നു. തിരഞ്ഞെടുപ്പ്‌ ചിലവിലേയ്ക്കായി 5 കോടി രൂപ കോഴ വാഗ്‌ദാനം ചെയ്‌ത ആരോപണം അതീവ ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

 

Trending News