പി.സി ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എം.എല്‍.എ പി.സി ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത വിവരം ഇന്ന് തന്നെ സ്പീക്കറെ അറിയിക്കുമെന്ന് വനിത കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു.

Last Updated : Aug 14, 2017, 01:33 PM IST
പി.സി ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എം.എല്‍.എ പി.സി ജോര്‍ജ്ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത വിവരം ഇന്ന് തന്നെ സ്പീക്കറെ അറിയിക്കുമെന്ന് വനിത കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു.

തന്നെ സ്ത്രീവിരുദ്ധനാക്കാൻ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാർ ഇറങ്ങിപ്പുറപ്പെടേണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈനോട്‌ പി.സി.ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. നടിയുടെ കേസ് ദുർബലപ്പെടുത്താനല്ല വീഴ്ച ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചത്. എന്നെ സ്‌ത്രീ വിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നിരാശപ്പെടുകയേ ഉള്ളൂ. ഞാന്‍ ജനങ്ങളില്‍ നിന്നകന്നും അവരെ ഒഴിവാക്കിയും മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയും ജീവിക്കുന്നവനല്ല എന്നും പി.സി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു.

Trending News