Kodi Suni Case: പൊലീസ് അകമ്പടിയിൽ പരസ്യ മദ്യപാനം: കൊടി സുനി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

തലശേരി കോടതിയിൽ നിന്ന് മടങ്ങും വഴിയാണ് പോലീസുകാരുടെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിച്ചത്.

Written by - Karthika V | Last Updated : Aug 9, 2025, 02:12 PM IST
  • സംഭവം പുറത്തുവന്നതോടെ പൊലീസുകാരെ സസ്പെൻഡ് ചെയ്ത് നടപടിയെടുക്കുകയായിരുന്നു.
  • കൊടി സുനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു, ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
Kodi Suni Case: പൊലീസ് അകമ്പടിയിൽ പരസ്യ മദ്യപാനം: കൊടി സുനി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

കണ്ണൂർ: കൊടി സുനിയുടെയും സംഘത്തിന്റെയും പരസ്യ മദ്യപാനത്തിൽ കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ടിപി കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ നേരത്തെ കണ്ണൂരിൽ മൂന്ന് സിവിൽ പൊലീസുകാർക്ക് സസ്പെൻഷൻ കിട്ടിയിരുന്നു. 

Add Zee News as a Preferred Source

തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴിയാണ് കൊടി സുനിയും സംഘവും മദ്യം കഴിച്ചത്. ഇവർ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ വച്ചാണ് ഇവർക്ക് മദ്യം കഴിക്കാൻ അവസരമൊരുക്കിയത്. ജൂലൈ 17 നാണ് സംഭവം. സംഭവം പുറത്തുവന്നതോടെ പൊലീസുകാരെ സസ്പെൻഡ് ചെയ്ത് നടപടിയെടുക്കുകയായിരുന്നു. കൊടി സുനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു, ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.

Also Read: Rape Case Against Rapper Vedan: ബലാത്സംഗക്കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്യാൻ പോലീസ്; അന്വേഷണം ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും

കൊടി സുനിയും കൂട്ടരും ഇതിനുമുന്‍പും കോടതിപരിസരത്ത് മദ്യപിച്ചിട്ടുള്ളതായി പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാഹി ഇരട്ടക്കൊലപാതക കേസില്‍ തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു കൊടി സുനിയുടെയും കൂട്ടരുടെയും മദ്യപാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Trending News