)
തിരുവനന്തുരം: കേരള സർവകലാശാലയിൽ വിദ്യാർഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയതിൽ ഡീനിനെതിരെ കേസെടുത്ത് പൊലീസ്. എസ് സി എസ്ടി അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. സർവകലാശാലയിലെ സംസ്കൃതം വിഭാഗം ഡീനായ സി എൻ വിജയകുമാരി, ഗവേഷക വിദ്യാർഥിയായ വിപിൻ വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് ശ്രീകാര്യം പൊലീസിൽ ഇന്നലെ പരാതി നൽകിയിരുന്നു.
പുലയന് എന്തിനാണ് ഡോക്ടർ വാൽ എന്ന് പറഞ്ഞ് അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ നൽകിയിരിക്കുന്നത്. സംസ്കൃതം വായിക്കാനും എഴുതാനും അറിയാത്ത വ്ക്തിക്ക് പിഎച്ച്ടി അനുവധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിപിനെതിരെ വിസിക്ക് വിജയകുമാരി മുൻപ് പരാതി നൽകിയിരുന്നു. ഇതെ തുടർന്നാണ് വിപിൻ്റെ അധിക്ഷേപ പരാതി. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി നിർദ്ദേശിച്ചത്. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.