Life Mission Case: CBI അന്വേഷണത്തിന് എതിരായ ഹർജികളിൽ വിധി നാളെ

കേസിൽ എഫ്. സി. ആർ. ഐ നിലനിൽക്കില്ല, കേസ് അന്വേഷണം വിജിലൻസിന്  മാത്രമേ ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ.  CBI കേസ് അനാവശ്യമായി ഏറ്റെടുത്തിരിക്കുകയാണെന്നും സർക്കാർ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.   

Written by - Ajitha Kumari | Last Updated : Oct 12, 2020, 07:52 PM IST
  • കേസിൽ എഫ്. സി. ആർ. ഐ നിലനിൽക്കുമെന്ന് കണ്ടാൽ ഹൈക്കോടതി CBI അന്വേഷണത്തിന് അനുമതി നൽകാനാണ് സാധ്യത. എന്നാൽ അത് സർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
  • Life Mission Project ൽ അധോലോക ഇടപാടാണ് നടന്നതെന്നും ഗൂഡാലോചനയുടെ ഭാഗമായാണ് പണമെത്തിയതെന്നും സിബിഐ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
  • മാത്രമല്ല ടെൻഡർ വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചതെന്നുള്ള കാര്യം നുണയാണെന്നും സിബിഐ കോടതിയിൽ അറിയിച്ചിട്ടുണ്ട്.
Life Mission Case: CBI അന്വേഷണത്തിന് എതിരായ ഹർജികളിൽ വിധി നാളെ

കൊച്ചി: ലൈഫ് മിഷൻ ക്രമക്കേടിൽ CBI അന്വേഷണത്തെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാരും യൂണിടാക്കും  സമർപ്പിച്ച ഹർജികളിൽ നാളെ ഹൈക്കോടതി (High Court) വിധി പറയും.  കേസ് അന്വേഷിക്കാൻ CBIയ്ക്ക് അധികാരമില്ലെന്നാണ് സർക്കാർ വാദം.  

കേസിൽ എഫ്. സി. ആർ. ഐ നിലനിൽക്കില്ല, കേസ് അന്വേഷണം വിജിലൻസിന്  മാത്രമേ ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂ.  CBIകേസ് അനാവശ്യമായി ഏറ്റെടുത്തിരിക്കുകയാണെന്നും സർക്കാർ ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. എന്നാൽ കേസിൽ എഫ്. സി. ആർ. ഐ നിലനിൽക്കുമെന്ന് കണ്ടാൽ ഹൈക്കോടതി CBI അന്വേഷണത്തിന് അനുമതി നൽകാനാണ് സാധ്യത.  എന്നാൽ അത് സർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.  

Also read: Life Mission Case: കേസ് ഡയറി ഹൈക്കോടതിയ്ക്ക് കൈമാറി CBI

Life Mission Project ൽ അധോലോക ഇടപാടാണ് നടന്നതെന്നും ഗൂഡാലോചനയുടെ ഭാഗമായാണ് പണമെത്തിയതെന്നും സിബിഐ (CBI) കോടതിയിൽ അറിയിച്ചിട്ടുണ്ട്.  മാത്രമല്ല ടെൻഡർ വഴിയാണ് യൂണിടാക്കിന് കരാർ ലഭിച്ചതെന്നുള്ള കാര്യം നുണയാണെന്നും സിബിഐ കോടതിയിൽ അറിയിച്ചിട്ടുണ്ട്.  

പണം UAE കേന്ദ്രമായ റെഡ് ക്രസന്റിൽ നിന്നും യുഎഇ കോൺസുലേറ്റിന്റെ ബാങ്ക്  അക്കൗണ്ടിലേക്ക് വരികയും ശേഷം യൂണിടാക്കിന് കൈമാറുകയും ചെയ്തുവെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  എന്നാൽ CBI യുടെ അന്വേഷണം ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും കോൺസുലേറ്റിന്റെ പണം യൂണിടെക് വാങ്ങിയതിൽ സർക്കാരിന് പങ്കില്ലെന്നും സർക്കാരും കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  

Also read:'അന്യന്റെ മസിൽ ആഗ്രഹിക്കരുത്' പിഷാരടി പങ്കുവെച്ച ചിത്രം വൈറലാകുന്നു 

ലൈഫ് മിഷൻ പദ്ധതി Life Mission Projectയിൽ ക്രമക്കേട് ഉണ്ടെന്നും അതിൽ CBI അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്  വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയുടെ പരാതിയിലാണ് CBI കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News